കോണ്‍ഗ്രസ്‌ ഉള്‍പ്പാര്‍ട്ടി കലാപം, വിമര്‍ശനവുമായി ശിവസേന...

  കോണ്‍ഗ്രസ്  (Congress) പാര്‍ട്ടിയില്‍   നേതൃമാറ്റം  ആവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധി (Sonia Gandhi) ക്ക് കത്തയച്ചതും ആ കത്ത്  പുറത്തുവന്നതും വലിയ  വിവാദത്തിന്  വഴി തെളിച്ചിരിയ്ക്കുകയാണ്....  

Last Updated : Aug 28, 2020, 08:02 AM IST
  • കോണ്‍ഗ്രസ്‌ നേതാക്കളുടെ നടപടിയില്‍ വിമര്‍ശനവുമായി ശിവസേന
  • രാഹുല്‍ അദ്ധ്യക്ഷപദം ഒഴിഞ്ഞ സമയത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുക്കാതിരുന്നത് എന്തുകൊണ്ടാണ് ? ശിവസേന
കോണ്‍ഗ്രസ്‌ ഉള്‍പ്പാര്‍ട്ടി കലാപം,  വിമര്‍ശനവുമായി  ശിവസേന...

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ്  (Congress) പാര്‍ട്ടിയില്‍   നേതൃമാറ്റം  ആവശ്യപ്പെട്ട് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധി (Sonia Gandhi) ക്ക് കത്തയച്ചതും ആ കത്ത്  പുറത്തുവന്നതും വലിയ  വിവാദത്തിന്  വഴി തെളിച്ചിരിയ്ക്കുകയാണ്....  

മുതിര്‍ന്ന നേതാക്കളുടെ നടപടി, അതായത്,   പാർട്ടി ഗുരുതരമായ പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടത്തിലെഴുതിയ കത്ത് അസമയത്തുള്ളതാണെന്നായിരുന്നു  മുന്‍ അദ്ധ്യക്ഷന്‍  രാഹുൽ ഗാന്ധി (Rahul Gandhi) അഭിപ്രായപ്പെട്ടത്. 

നേതാക്കളുടെ ഈ നടപടി  ബിജെപിക്കാണ്‌ ഗുണംചെയ്യുകയെന്ന് പരോക്ഷമായി സൂചിപ്പിച്ച രാഹുല്‍  പാർട്ടിയധ്യക്ഷ ആശുപത്രിയിലായിരുന്നപ്പോൾ എഴുതിയ കത്ത് ശരിയായ നടപടിയല്ല എന്നും  പാർട്ടിക്കുള്ളിലെ കാര്യങ്ങൾ മാധ്യമങ്ങളിലല്ല, പ്രവർത്തകസമിതിയിലും പാർട്ടിയിലുമാണ് ചർച്ചചെയ്യേണ്ടത് എന്നും പറഞ്ഞു. 

അതേസമയം, മുതിര്‍ന്ന  കോണ്‍ഗ്രസ്‌ നേതാക്കളുടെ നടപടിയില്‍  വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി.  കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് അവസാനം കുറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മുതിര്‍ന്ന നേതാക്കള്‍ കത്തയച്ചതെന്നാണ്  ശിവസേന (Shivsena) യുടെ ആരോപണം.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേനയുടെ വിമര്‍ശനം.

രാഹുലിനെതിരെ ബിജെപി  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഇവര്‍ എവിടെ ആയിരുന്നു? അദ്ദേഹം കോണ്‍ഗ്രസ്   അദ്ധ്യക്ഷപദം ഒഴിഞ്ഞ സമയത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം ഇവര്‍ ഏറ്റെടുക്കാതിരുന്നത് എന്തുകൊണ്ടാണ് ? ശിവസേന ചോദിക്കുന്നു.

പാര്‍ട്ടിക്കുള്ളിലുള്ളവര്‍തന്നെ  രാഹുലിന്‍റെ  നേതൃത്വത്തിന് അവസാനം കുറിക്കാന്‍ ദേശീയ തലത്തിലുള്ള ഗൂഢാലോചന നടത്തിയിരിക്കുന്നു.  മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ രാഹുലിന് എതിരായ അട്ടിമറി നടത്തിയിരിക്കുന്നു. ബിജെപി അദ്ദേഹത്തോടു ചെയ്ത ഉപദ്രവത്തെക്കാള്‍ കടുത്ത ദ്രോഹമാണ് മുതിര്‍ന്ന നേതാക്കള്‍ ചെയ്തത്. കത്തെഴുതിയവരില്‍ ഒരാള്‍പോലും ജില്ലാ തലത്തിലുള്ള നേതാവ് പോലുമല്ല. 

എന്നാല്‍, നെഹ്രു - ഗാന്ധി കുടുംബത്തിന്‍റെ  പിന്തുണയോടെ അവരില്‍ പലരും മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ഒക്കെയായി. എല്ലാ സംസ്ഥാനങ്ങളിലെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടിയെക്കാള്‍ വലുത് അവരവരുടെ പദവിയാണ്. 

Also read: സോണിയ ഗാന്ധി തുടരും... പുതിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ 6 മാസത്തിനകം!!

അവര്‍ ആഗ്രഹിക്കുന്നത് ലഭിച്ചില്ലെങ്കില്‍ ഉടന്‍ ബിജെ.പിയിലേക്ക് പോകും. അതാണ് അവരുടെ ഭാഗത്തുനിന്നുള്ള ഊര്‍ജസ്വലമായ നടപടി. അതൊരു പുതിയ രാഷ്ട്രീയ കൊറോണ വൈറസാണെന്നും അതിനെതിരെ എന്താണ് സോണിയയ്ക്കും രാഹുലിനും ചെയ്യാന്‍ കഴിയുന്നതെന്നും ശിവസേന മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

മഹാരാഷ്ട്ര യില്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് ശിവസേന സര്‍ക്കാര്‍ അധികാരത്തിലുള്ളത്  

Trending News