പാക്കിസ്ഥാൻ, ബംഗ്ലാദേശ് മുസ്ലീങ്ങളെ, രാജ്യത്ത് നിന്ന് പുറത്താക്കണം....

പാക്കിസ്ഥാനില്‍നിന്നും ബം​ഗ്ലാ​ദേ​ശി​ല്‍​നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് കു​ടി​യേ​റിയ മു​സ്ലീം​ങ്ങ​ളെ പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ശി​വ​സേ​ന. പാ​ര്‍​ട്ടി മു​ഖ​പ​ത്ര​മാ​യ സാ​മ്ന​യി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് പാര്‍ട്ടി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Last Updated : Jan 25, 2020, 01:22 PM IST
  • ഇന്ത്യയിലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യേ​ണ്ട​ത് ഏ​റ്റ​വും ആ​വ​ശ്യ​മാ​യ ഒ​ന്നാ​ണ്.
  • ഇ​ന്ത്യ​യി​ലേ​ക്ക് കു​ടി​യേ​റി​യ പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് മു​സ്ലീ​ങ്ങ​ളെ പു​റ​ത്താ​ക്കു​ക​ത​ന്നെ വേ​ണം, ആക്കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട, സാ​മ്ന​ പറയുന്നു.
പാക്കിസ്ഥാൻ, ബംഗ്ലാദേശ് മുസ്ലീങ്ങളെ, രാജ്യത്ത് നിന്ന് പുറത്താക്കണം....

മും​ബൈ: പാക്കിസ്ഥാനില്‍നിന്നും ബം​ഗ്ലാ​ദേ​ശി​ല്‍​നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് കു​ടി​യേ​റിയ മു​സ്ലീം​ങ്ങ​ളെ പു​റ​ത്താ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ശി​വ​സേ​ന. പാ​ര്‍​ട്ടി മു​ഖ​പ​ത്ര​മാ​യ സാ​മ്ന​യി​ല്‍ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് പാര്‍ട്ടി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഇന്ത്യയിലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യേ​ണ്ട​ത് ഏ​റ്റ​വും ആ​വ​ശ്യ​മാ​യ ഒ​ന്നാ​ണ്. ഇ​ന്ത്യ​യി​ലേ​ക്ക് കു​ടി​യേ​റി​യ പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് മു​സ്ലീ​ങ്ങ​ളെ പു​റ​ത്താ​ക്കു​ക​ത​ന്നെ വേ​ണം, ആക്കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട, സാ​മ്ന​യി​ലെ ലേഖ​ന​ത്തില്‍ പറയുന്നു.

അതേസമയം, മഹാരാഷ്ട്ര നവനിർമാൺ സേന (MNS) പുതിയ പതാക സ്വീകരിച്ചതടക്കം പാര്‍ട്ടിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തുകയും അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ഫെബ്രുവരി 9ന് മുംബൈയിൽ റാലി സംഘടിപ്പിക്കുമെന്നും അറിയിച്ചതിന് പിന്നാലെയാണ് ശിവസേനയുടെ ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.  

ഇക്കാര്യം ശിവസേന, സാ​മ്ന​യി​ല്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. CAAയ്ക്ക് പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ദിവസം MNS നേതാക്കള്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. എന്നാല്‍ മുന്‍പ് ഇവരുടെ തീരുമാനം മറ്റൊന്നായിരുന്നു, സാ​മ്ന ചൂണ്ടിക്കാട്ടി.

ശിവസേന ഒരിക്കലും ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചിട്ടില്ല, കൂടാതെ ശിവസേനയുടെ പ്രവര്‍ത്തനം മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് വേണ്ടിയാണ്. അതുകൊണ്ടാണ് ജനങ്ങള്‍ ഞങ്ങളെ സ്വീകരിച്ചത്, പാർട്ടി കൂട്ടിച്ചേർത്തു. 

കൂടാതെ, നവനിർമാൺ സേന നിലപാടു മാറ്റിയത് ജനങ്ങള്‍ സ്വീകരിക്കുമോ എന്നകാര്യത്തിലും ശിവസേന സന്ദേഹം പ്രകടിപ്പിച്ചു. ചില  പാര്‍ട്ടികള്‍ നിലനില്പ്പിനായി ഹിന്ദുത്വത്തെ കൂട്ടുപിടിയ്ക്കുന്നതായും ശിവസേന കുറ്റപ്പെടുത്തി..

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ 94-ാം ജന്മദിനത്തിലാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (MNS) പാര്‍ട്ടിയില്‍ . നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തിയത്. പാര്‍ട്ടി പതാക മാറ്റിയതോടൊപ്പം അമിത് താക്കറേയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനകൂടി പ്രഖ്യാപിച്ചിരുന്നു. 

ശിവസേന ഹിന്ദുത്വ നിലപാട് മയപ്പെടുത്തിയപ്പോള്‍, തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുകയാണ് MNS  എന്നാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.  

പാര്‍ട്ടി രൂപീകരിച്ച് ഇത്രയും വര്‍ഷമായിട്ടും മഹാരാഷ്ട്രയില്‍ നിര്‍ണ്ണായക ശക്തിയായി മാറാന്‍ MNSന് ഇതുവരെ കഴിഞ്ഞില്ല. ആ അവസരത്തിലാണ് ശിവസേന ബിജെപിയുമായി സഖ്യം ഉപേക്ഷിക്കുന്നത്. ഈ അവസരം തന്ത്രപരമായി വിനിയോഗിക്കാനാണ് MNSന്‍റെ നീക്കം.

ബിജെപിയുമായി സഖ്യം ചേരാനുള്ള തയ്യാറെടുപ്പിലാണ് MNS എന്നും തീവ്ര ഹിന്ദുത്വ നിലപാടിലേക്ക് MNS മാറുന്നതിന് ബിജെപിയുടെ പിന്തുണയുള്ളതായുമാണ്‌ സൂചന.

 

Trending News