മലേഷ്യ: ഇസ്ലാം വിരുദ്ധമെന്ന് ആരോപിച്ച് മലേഷ്യയിലെ നാഷണല്‍ ഫിലിം സെന്‍സര്‍ഷിപ്പ് ബോര്‍ഡ് (എല്‍.പി.എഫ്.) സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിനു പ്രദര്‍ശനാനുമതി നിഷേധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുസ്ലിം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ പത്മാവതിന്‍റെ കഥ ആശങ്കയുണ്ടാക്കുന്നതാണെന്ന് എല്‍.പി.എഫ്. ചെയര്‍മാന്‍ മുഹമ്മദ് സാംബെരി അബ്ദുള്‍ അസീസ് പറഞ്ഞു. ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ അപ്പീല്‍ നല്‍കാനിരിക്കുകയാണ് മലേഷ്യയിലെ വിതരണക്കാര്‍.


രജപുത്രരുടെ എതിര്‍പ്പുകള്‍ മൂലം ഇന്ത്യയിൽ ഏറെ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയ ബോളിവുഡ് ചിത്രമാണ് പത്മാവത്.


പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫി കവി മാലിക് മുഹമ്മദ് ജയാസി എഴുതിയ കവിതയെ ആസ്പദമാക്കിയാണ് പത്മാവത് ഒരുക്കിയിരിക്കുന്നത്. 


ഇന്ത്യയില്‍ രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ചിത്രത്തിന് വിലക്കുണ്ട്.