Online Food Order: ഭക്ഷണപ്രിയരാണോ നിങ്ങള്‍? ഓൺലൈനായി കൂടെക്കൂടെ ഭക്ഷണം വാങ്ങാറുണ്ടോ? എന്നാല്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക്  അത്ര പ്രിയമായിരിക്കില്ല... 


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത്,  ജനുവരി 1, 2022 മുതൽ  ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്നതിനും ചിലവേറും.  കാരണമെന്തെന്നല്ലേ? 


Zomato, Swiggy തുടങ്ങിയ എല്ലാ ഓൺലൈൻ ആപ്പ് അധിഷ്‌ഠിത ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളും ഇനി മുതല്‍ GST യ്ക്ക് കീഴില്‍ വരും. അതായത്  2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന 5% GST ഇവര്‍ നൽകേണ്ടിവരും.  ഈ നികുതി നിങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന്‍റെ  നിരക്ക്  സ്വയം വര്‍ദ്ധിപ്പിക്കും. 
 
ഓൺലൈൻ ആപ്പ് അധിഷ്‌ഠിത ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ GSTയുടെ പരിധിയില്‍  കൊണ്ടുവരാനുള്ള തീരുമാനം  സെപ്റ്റംബറിൽ നടന്ന ജിഎസ്ടി കൗൺസിൽ (GST Council)  യോഗത്തിലാണ്  കൈക്കൊണ്ടത്. 


Also Read: GST Return and EPF E-Nomination Latest Update: ഈ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍


GST നിയമങ്ങള്‍ അനുസരിച്ച്  ഇതുവരെ  റെസ്റ്റോറന്‍റുകൾ മാത്രമാണ് ജിഎസ്ടി ഫീസ് നൽകിയിരുന്നത്. എന്നാൽ, ഈ വർഷം  സെപ്റ്റംബറിൽ നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഫുഡ് അഗ്രഗേറ്ററുകൾക്ക് 5% ജിഎസ്ടി ഈടാക്കാൻ തീരുമാനിച്ചിരുന്നു. ഈ നിയമം  രാജ്യത്തുടനീളം  നടപ്പാക്കും, ആരെയും ഇതിൽ നിന്ന് ഒഴിവാക്കില്ല.


Also Read: Bank customers, Alert! KYC സമയപരിധി നീട്ടി RBI, അവസാന തിയതി മാർച്ച് 31


നേരത്തെ ഭക്ഷണശാലകളിൽ മാത്രമാണ് ജിഎസ്ടി ഈടാക്കിയിരുന്നത്. ജിഎസ്ടിയുടെ പുതിയ നിയമം നിലവിൽ വന്നതിന് ശേഷം, അവർക്ക് സേവനം നൽകുന്ന റെസ്റ്റോറന്റിൽ നിന്ന് നികുതി ഈടാക്കി സർക്കാരിന് സമർപ്പിക്കേണ്ടത് ഭക്ഷ്യ അഗ്രഗേറ്റർ ആപ്പുകളുടെ ഉത്തരവാദിത്തമായിരിക്കും. നേരത്തെ റസ്റ്റോറന്റുകൾ ജിഎസ്ടി ഈടാക്കിയിരുന്നെങ്കിലും അത് സർക്കാരിൽ നിക്ഷേപിക്കുന്നതിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.


Also Read: EPF E-Nomination Latest Update: EPF അക്കൗണ്ടില്‍ നോമിനിയുടെ പേര് ചേര്‍ക്കാനുള്ള സമയപരിധി നീട്ടി, ഇ-നോമിനേഷൻ എങ്ങിനെ ഫയൽ ചെയ്യാം


കൂടാതെ, സെപ്റ്റംബറിൽ നടന്ന ജിഎസ്ടി കൗൺസിൽ  യോഗത്തില്‍ ചില പ്രത്യേക പാനീയങ്ങളുടെ ജിഎസ്ടി നിരക്കുകളും  വര്‍ദ്ധിപ്പിച്ചിരുന്നു.  


അതായത് ജനുവരി 1 മുതല്‍ ഓൺലൈൻ ഫുഡ് ഓർഡര്‍ ചെയ്യുമ്പോള്‍ പോക്കറ്റ് കൂടുതല്‍ കാലിയാകും എന്ന കാര്യം മറക്കേണ്ട... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.