GST Return and EPF E-Nomination Latest Update: ചില സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്.
നിലവില്‍ രാജ്യം അഭിമുഖീകരിയ്ക്കുന്ന കോവിഡ് വ്യപാനം മൂലമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ണ്ണായക തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത്.
കേന്ദ്ര സർക്കാർ പല സാമ്പത്തിക കാര്യങ്ങള്‍ക്കുമുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. അതായത്, EPFO ഇ-നോമിനേഷൻ, KYC അപ്‌ഡേഷന്‍, GST തുടങ്ങിയ പ്രധാനപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്കാണ് സമയപരിധി നീട്ടി നല്‍കിയത്.
Also Read: Bank customers, Alert! KYC സമയപരിധി നീട്ടി RBI, അവസാന തിയതി മാർച്ച് 31
EPFO E-Nominee -യെ നിര്‍ദ്ദേശിക്കാനുള്ള സമയപരിധി നീട്ടി (EPFO E-Nomination extended)
PF വരിക്കാർക്ക് ഡിസംബർ 31 ന് ശേഷം EPF അക്കൗണ്ടിലേക്ക് നാമനിർദ്ദേശങ്ങൾ സമർപ്പിക്കാമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) വ്യാഴാഴ്ച അറിയിച്ചു. ഇത്തവണ സമയപരിധി വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, ഇപിഎഫ്ഒ പിഎഫ് വരിക്കാര്‍ എത്രയും പെട്ടെന്നുതന്നെ ഇ -നോമിനേഷൻ ഫയൽ ചെയ്യണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശം.
ഇ-നോമിനേഷനുകൾ സമർപ്പിക്കുമ്പോൾ EPFO പോർട്ടലിൽ പൊരുത്തക്കേടുകള്‍ (Error) കാണിയ്ക്കുന്നതായി നിരവധി അക്കൗണ്ട് ഉടമകൾ പരാതിപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രത്തിന്‍റെ ഈ നടപടി.
GSTവാർഷിക റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി (GST Annual Return Filing extened)
2020-21 വർഷത്തേക്കുള്ള GST വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധിയും കേന്ദ്ര സർക്കാർ ഫെബ്രുവരി 28 വരെ നീട്ടി. 2020-21 സാമ്പത്തിക വർഷത്തേക്കുള്ള ഫോം GSTR-9, ഫോം GSTR-9C-യിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അനുരഞ്ജന പ്രസ്താവന എന്നിവയിൽ വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സസ് 31.12.2021 മുതൽ 28.02.2022 വരെ നീട്ടി. രാത്രി വൈകി ഒരു ട്വീറ്റിലാണ് CBIC ഇക്കാര്യം അറിയിച്ചത്.
എല്ലാ വർഷവും ചരക്ക് സേവന നികുതി (GST) പ്രകാരം രജിസ്റ്റർ ചെയ്ത നികുതിദായകർ സമർപ്പിക്കേണ്ട വാർഷിക റിട്ടേണാണ് GSTR 9.
KYC അപ്‌ഡേററ്റ് ചെയ്യുവാനുള്ള സമയപരിധി നീട്ടി (RBI extends periodic KYC deadline)
KYC (Periodic KYC) അപ്‌ഡേററ്റ് ചെയ്യുവാനുള്ള സമയപരിധി ആർബിഐ (RBI) മാർച്ച് 31 വരെയാണ് നീട്ടിയിരിയ്ക്കുന്നത്. വ്യാഴാഴ്ച (ഡിസംബർ 30) നാണ് ഈ വിവരം RBI പ്രഖ്യാപിച്ചത്. വർദ്ധിച്ചുവരുന്ന കോവിഡ് -19 വ്യാപനം കണക്കിലെടുത്താണ് തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.