Bank customers, Alert! KYC സമയപരിധി നീട്ടി RBI, അവസാന തിയതി മാർച്ച് 31

ബാങ്ക് ഉപഭോക്താക്കൾക്ക്  മുന്നറിയിപ്പുമായി RBI. KYC അപ്‌ഡേററ്റ്  ചെയ്യുവാനുള്ള സമയപരിധി നീട്ടി. 

Written by - Zee Malayalam News Desk | Last Updated : Dec 30, 2021, 07:19 PM IST
  • KYC (Periodic KYC) അപ്‌ഡേററ്റ് ചെയ്യുവാനുള്ള സമയപരിധി ആർബിഐ (RBI) മാർച്ച് 31 വരെ നീട്ടി. വർദ്ധിച്ചുവരുന്ന കോവിഡ് -19 വ്യാപനം കണക്കിലെടുത്താണ് തീരുമാനം.
Bank customers, Alert! KYC സമയപരിധി നീട്ടി  RBI, അവസാന തിയതി മാർച്ച് 31

Bank customers, Alert: ബാങ്ക് ഉപഭോക്താക്കൾക്ക്  മുന്നറിയിപ്പുമായി RBI. KYC അപ്‌ഡേററ്റ്  ചെയ്യുവാനുള്ള സമയപരിധി നീട്ടി. 

KYC (Periodic KYC) അപ്‌ഡേററ്റ്  ചെയ്യുവാനുള്ള സമയപരിധി  ആർബിഐ (RBI) മാർച്ച് 31 വരെയാണ് നീട്ടിയിരിയ്ക്കുന്നത്.  വ്യാഴാഴ്ച (ഡിസംബർ 30) നാണ് ഈ വിവരം  RBI പ്രഖ്യാപിച്ചത്.  വർദ്ധിച്ചുവരുന്ന കോവിഡ് -19  വ്യാപനം  കണക്കിലെടുത്താണ് തീരുമാനം. 

സാമ്പത്തിക വർഷാവസാനമായ  മാർച്ച് 31 വരെ ഉപഭോക്താക്കൾക്കെതിരെ ഈ വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് വായ്പ നൽകുന്നവരോടും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളോടും  RBI നിർദ്ദേശിച്ചിട്ടുണ്ട്. 

കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്‍റെ സമയത്തും ഇതേപോലെ KYC അപ്‌ഡേററ്റ്  ചെയ്യുവാനുള്ള സമയപരിധി  ഡിസംബര്‍ അവസാനം വരെ നീട്ടിയിരുന്നു.  

Also Read: EPF E-Nomination Latest Update: EPF അക്കൗണ്ടില്‍ നോമിനിയുടെ പേര് ചേര്‍ക്കാനുള്ള സമയപരിധി നീട്ടി, ഇ-നോമിനേഷൻ എങ്ങിനെ ഫയൽ ചെയ്യാം

"കോവിഡിന്‍റെ പുതിയ വകഭേദമായ  ഒമിക്രോണ്‍ സൃഷ്ടിച്ചിരിയ്ക്കുന്ന  അനിശ്ചിതത്വം കണക്കിലെടുത്താണ് RBI ഈ തീരുമാനം കൈകൊണ്ടിരിയ്ക്കുന്നത്‌.   

"മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിലവിലുള്ള അനിശ്ചിതത്വം കണക്കിലെടുത്ത്, കഴിഞ്ഞ മെയില്‍ പുറത്തിറക്കിയ KYC അപ്‌ഡേറ്റുമായി ബന്ധപ്പെട്ട സർക്കുലറിൽ നൽകിയിരിക്കുന്ന ഇളവ്  മാർച്ച് 31, 2022 വരെ നീട്ടിയിരിക്കുന്നു", RBI വ്യാഴാഴ്ച പറഞ്ഞു.

കൂടാതെ, പ്രൊപ്രൈറ്റർഷിപ്പ് സ്ഥാപനങ്ങൾ, authorised signatories, നിയമപരമായ സ്ഥാപനങ്ങളുടെ ഗുണഭോക്തൃ ഉടമകൾ തുടങ്ങിയ ഉപഭോക്താക്കൾക്കായി വീഡിയോ KYC അല്ലെങ്കിൽ വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ ഐഡന്റിഫിക്കേഷൻ പ്രക്രിയയുടെ (V-CIP) പരിധി നീട്ടുമെന്നും RBI പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News