ഔറ൦ഗബാദ്: തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ നൃത്തം ചെയ്ത ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമാന്‍ നേതാവ് അസദുദ്ദീൻ ഒവൈസി!!


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച ഔറ൦ഗബാദിലെ പൈതന്‍ ഗേറ്റില്‍ നടന്ന പ്രചാരണ പരിപാടിയ്ക്കിടെയാണ് ഒവൈസി നൃത്ത ചുവടു വച്ചത്.


റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം വേദിയിൽ നിന്ന് ഇറങ്ങി വരുമ്പോഴായിരുന്നു ഒവൈസിയുടെ അവിചാരിത നൃത്തം. 


പടിക്കെട്ടില്‍ നിന്ന് എതാനം നിമിഷങ്ങള്‍ മാത്ര൦ നൃത്തം ചെയ്ത ഒവൈസിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. 


മിയ മിയ മിയ ഭായ് എന്ന ഗാനത്തിനൊപ്പമാണ് ഒവൈസി ചുവടുവച്ചത്. പട്ടം പറത്തുന്നതിന് സമാനമായ ചുവടാണ് ഒവൈസി പടിക്കെട്ടില്‍ നിന്ന് ചെയ്തത്.


 



 


AIMIM പാർട്ടിയുടെ ചിഹ്നത്തെ പരാമര്‍ശം ചെയ്തായിരുന്നു ആ ചുവട് എന്നത് വ്യക്തം. മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളില്‍ 44 മണ്ഡലങ്ങളിലാണ് AIMIM മത്സരിക്കുന്നത്.


പ്രചാരണപരിപാടിയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഒവൈസി 1993 ബോംബ് സ്‌ഫോടനത്തിലെ ഇരകള്‍ക്ക് നീതി ലഭിച്ചില്ലെന്നും പറഞ്ഞു.


കുറ്റക്കാര്‍ എല്ലാവരും ശിക്ഷിക്കപ്പെട്ടുവെന്നും യാക്കൂബ് മേമനെ തൂക്കിക്കൊന്നുവെന്നും പ്രധാനമന്ത്രി പറയുന്നു. എന്നാല്‍ എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുള്ളത് ജസ്റ്റിസ് ശ്രീ കൃഷ്ണാ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ നീതി ലഭ്യമാക്കുമോ എന്നാണ്- ഒവൈസി പറഞ്ഞു.