പത്മാവത്: അഭിഭാഷകന് കര്‍ണ്ണിസേനയുടെ ഭീഷണി
വിവാദമായ `പത്മാവത്` സിനിമാ നിര്‍മ്മാതാക്കള്‍ക്കായി സുപ്രീംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരിഷ് സാല്‍വേയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി.
ന്യൂഡല്‍ഹി: വിവാദമായ 'പത്മാവത്' സിനിമാ നിര്‍മ്മാതാക്കള്‍ക്കായി സുപ്രീംകോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരിഷ് സാല്‍വേയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി.
മുകുള്‍ റോഹ്തകിയും ഹരീഷ് സാല്‍വേയുമാണ് പത്മാവത് നിര്‍മ്മാതാക്കള്‍ക്കായി പരമോന്നത കോടതിയില്‍ ഹാജരായത്. ഓഫീസ് ആക്രമിക്കുമെന്നും ശാരീരികമായി കൈകാര്യം ചെയ്യുമെന്നുമാണ് ഭീഷണി.
എന്നാല്‍ ഭീഷണിയെക്കുറിച്ച് അറിയില്ലെന്ന് കര്‍ണ്ണിസേനാ മേധാവി ലോക്ലേന്ദ്ര സിങ് കാല്‍വി പ്രതികരിച്ചു. രജ്പുത് മാത്രമല്ല, രാജ്യത്തെ എല്ലാ വിഭാഗങ്ങളും ചിത്രത്തെ എതിര്‍ക്കുന്നുണ്ട്. റീലിസ് ദിനമായ ജനുവരി 25ന് രാജ്യത്ത് ജനകീയ നിരോധനാജ്ഞ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.