ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും നിറുത്തി വച്ചു. ഓഖി ദുരന്തം സഭ നിറുത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ലോകസഭയില്‍ ബഹളം വച്ചത്. അതേസമയം, പ്രധാനമന്ത്രിയുടെ പാകിസ്ഥാന്‍ പരാമര്‍ശമാണ് രാജ്യസഭയില്‍ ചര്‍ച്ച ആയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ നേരിട്ടെത്തി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് രാജ്യസഭ നിറുത്തി വച്ചത്. 


പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി എത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വിജയ ചിഹ്നം ഉയര്‍ത്തിക്കാട്ടിയതിന് ശേഷമാണ് അദ്ദേഹം പാര്‍ലമെന്‍റിലേക്ക് പ്രവേശിച്ചത്.