ന്യൂഡൽഹി: പ്രധാനമന്ത്രി സമ്മാൻ നിധിയിലുൾപ്പെടുത്തി 18000 കോടി രൂപ  ഒൻപത് കോടി കർഷ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുവദിച്ചു.കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിലാണ് കർഷകർക്കായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം അർഹരായ കർഷകർക്ക് പ്രതിവർഷം 6000 രൂപയുടെ ധനസഹായം ലഭിക്കും. 2 ഹെക്ടർ വരെ ഭൂമിയുള്ളവർക്കാണ് തുക അനുവദിച്ചിരിക്കുന്നത്. മൂന്ന് തുല്യമായ പ്രതിമാസ ഗഡുക്കളായി 2000 രൂപ വീതമാണ് വിതരണം ചെയ്യുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

കർഷകരെ ചിലർ രാഷ്ട്രീയ നേട്ടത്തിനായി വഴിതെറ്റിക്കുകയാണെന്ന് കിസ്സാൻ സമ്മാൻ നിധിയുടെ വിതരണം ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു. കർഷക സമരത്തിന്റെ (Farmers Protest) പിന്നിൽ ചില ഗൂഢ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. '' ബംഗാൾ സർക്കാർ മാത്രമാണ് കിസ്സാൻ സമ്മാൻ നിധിയുമായി സഹകരിക്കാത്തത്. അതിൽ വിഷമമുണ്ട്. ബംഗാളിലെ പല കർഷകരും ഇത് ചൂണ്ടിക്കാണിച്ച് കത്തയച്ചിരുന്നു. ഇതേ ബംഗാൾ സർക്കാരാണ് പഞ്ചാബിലെ കർഷകർക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്"-അദ്ദേഹം പറഞ്ഞു. 


ALSO READ: അതിർത്തിയിൽ ആശങ്ക: സ്ഫോടക വസ്തുക്കളുമായി ഭീകരൻ അറസ്റ്റിൽ


ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ (Mamata Banerjee) രൂക്ഷമായ ഭാഷയിലാണ് മോദി വിമർശിച്ചത്. മമതയുടെ പ്രത്യേയ ശാസ്ത്രം ബംഗാളിനെ നശിപ്പിച്ചു. കിസാൻ സമ്മാൻ നിധി പ്രകാരം കർഷകർക്ക് പ്രതിവർഷം ലഭിക്കേണ്ടുന്ന 6000 രൂപ രാഷ്ട്രീയ അജണ്ടകളുടെ പേരിൽ തടയുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.


കേരളത്തിനെയും പ്രധാനമന്ത്രി (PM Modi) വിമർശിച്ചു, എപിഎംസികൾ കേരളത്തിലില്ല. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ പ്രതിഷേധമില്ലാത്തതെന്നും അദ്ദേഹം ചോദിച്ചു. കർഷകരുമായി വീണ്ടുമൊരു തുറന്ന ചർച്ചക്ക് തയ്യറാണെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: PM Kisan: ഇന്ന് കർഷകരുടെ അക്കൗണ്ടിലേക്ക് വരും 2000 രൂപ , പ്രധാനമന്ത്രി കർഷകരുമായി സംവദിക്കും


അതിനിടയിൽ‌ പ്രധാനമന്ത്രിയുടെ പ്രസംഗം കർഷകരിലേക്ക് എത്തിക്കാനായി വലിയ സ്ക്രീനുകൾ എല്ലിയിടത്തും ബിജെപി (BJP) പ്രവർത്തകർ സ്ഥാപിച്ചിരുന്നു. ലഘു ലേഖകളും വിതരണം ചെയ്തിരുന്നു. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത കർഷകരുമായും മോദി ആശയവിനിമയം നടത്തുകയും ചെയ്തു.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy