ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ സൃഷ്ടിപരമായ പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് മാധ്യമങ്ങളോട് ഉപദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ആസ്ഥാനത്ത് നടന്ന 'ദിവാലി മിലന്‍' പരിപാടിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണം. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സമയമാണിത്. 'സ്വച്ച് ഭാരത്' പരിപാടിയുമായി സഹകരിച്ചതില്‍ മാധ്യമങ്ങളോട് അദ്ദേഹം നന്ദി പറഞ്ഞു. പദ്ധതി വന്‍ വിജയമാക്കിയതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്.


ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മന്ത്രി സ്മൃതി ഇറാനി, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ ജിവിഎല്‍ നരസിംഹ റാവു, സംബിത് പാത്ര തുടങ്ങിയവരും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.