കാൻസർ രോഗ വിദഗ്ധ ഡോ വി ശാന്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
കാൻസർ രോഗവിദഗ്‌ധയും അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്‌സണുമായിരുന്ന ഡോ വി ശാന്ത അന്തരിച്ചു. ഡോക്ടർ ശാന്തയെ മരണനന്തര പൊലീസ് ബഹുമതികളോട് കൂടി അടക്കം ചെയ്യുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ചെന്നൈ: കാൻസർ രോഗവിദഗ്‌ധയും അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്‌സണുമായിരുന്ന ഡോ വി ശാന്തയുടെ നിര്യാണത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. 94 വയസായിരുന്നു.
തിങ്കളാഴ്ച രാത്രി മുതൽ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഡോക്ടറെ രാത്രിയോടെ തന്നെ Chennai അപ്പൊളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചൊവ്വാഴ്ച രാവിലെ 3.55ന് അന്തരിക്കുകയുമായിരുന്നു.
ALSO READ: Subash chandra Bose Jayanathi ഇനി മുതൽ പരാക്രമം ദിവസ്
കാൻസർ രോഗവിദഗ്‌ധയായിരുന്ന ഡോക്ടർ മഗ്സെസെ അവാർഡ്, പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഡോക്ടർ ശാന്തയെ മരണനന്തര പൊലീസ് ബഹുമതികളോട് കൂടി അടക്കം ചെയ്യുമെന്ന് Tamilnadu മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു.
ALSO READ: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറി
അറുപത് വർഷങ്ങൾക്ക് മുമ്പ് അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ റസിഡന്റ് ഡോക്ടറായി സേവനം ആരംഭിച്ച ഡോക്ടർ തന്റെ ജീവിതം തന്നെ Cancer രോഗികൾക്കായി മാറ്റി വെച്ച വ്യക്തിയായിരുന്നു . കാൻസർ ചികിത്സ രംഗത്ത് നിരവധി സംഭാവനകൾ നൽകാനും ഡോ ശാന്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
WHOയുടെ ആരോഗ്യ ഉപദേശക സമിതിയിലുൾപ്പെടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ സമിതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വ്യക്തി കൂടെയാണ് ഡോ ശാന്ത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.