കറാച്ചി​: സ്വാതന്ത്ര്യത്തിനായി നരേന്ദ്രമോദിയുടെ ചിത്രവുമേന്തി പാക്കിസ്ഥാനില്‍ കൂറ്റൻ റാലി.  ഈ റാലി നടന്നത് പാക്കിസ്ഥാനിലെ സാന്‍ പട്ടണത്തിലാണ് (Saan Town). പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത് പാക്കിസ്ഥാന്റെ ദുഷ്ട ഇസ്ലാമിക കൈകളില്‍ നിന്നുളള മോചനത്തിന് മോദിയുടെ നേതൃത്വത്തില്‍ മറ്റ് രാഷ്ട്ര നേതാക്കള്‍ ഇടപെടണമെന്നാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആധുനിക ഇന്ത്യൻ സിന്ധി ദേശീയതയുടെ സ്ഥാപകരിലൊരാളായ ജി എം സയ്യിദിന്റെ 117-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ അനുയായികൾ ഞായറാഴ്ച (2021 Januvari 17) സ്വാതന്ത്ര്യ അനുകൂല റാലി നടത്തിയിരുന്നു.  ഈ സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (Narendra Modi) കൂടാതെ പ്രതിഷേധക്കാരുടെ കൈകളിൽ നിരവധി രാജ്യങ്ങളിലെ നേതാക്കളുടെ ചിത്രം ഉണ്ടായിരുന്നു. പ്രകടനത്തിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം പേരും പിടിച്ചിരുന്നത് മോദിയുടെ ചിത്രം പതിച്ച പ്ളക്കാഡുകളായിരുന്നു.   


Also Read: സ്റ്റാച്യു ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ ആളുകൾ ഏകതാ പ്രതിമ കാണാൻ എത്തുന്നു: PM Modi


ഇതിനൊപ്പം അമേരിക്കയിലെ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ (Joe Biden), അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുടങ്ങിയ ലോക നേതാക്കളുടെ ചിത്രങ്ങളും പ്രതിഷേധക്കാരുടെ കൈകളിലുണ്ടായിരുന്നു.  മോദിയെ ഏറെ പ്രതീക്ഷയോടെയാണ് ഇവർ നോക്കിക്കാണുന്നത്.


'സിന്ധ് പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു' എന്ന പോസ്റ്ററുകളിൽ എഴുതിയിരുന്നു. ഇതിനുപുറമെ സിന്ധുദേശ് (Sindhudesh) സ്വാതന്ത്ര്യ സമരത്തിന്റെ പോസ്റ്ററുകളും പ്രകടനത്തിൽ കണ്ടു. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെ സിന്ധ് നേതാവ് ജി എം സയ്യിദാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്.  സിന്ധൂ നാഗരികതയുടെയും വൈദിക മതത്തിന്റെയും ആസ്ഥാനമാണ് സിന്ധ് (Sindh). ഇത്രയധികം പ്രാധാന്യമുളള ഈ പുണ്യഭൂമിയെ പാകിസ്ഥാന്റെ കൈകളില്‍ എത്തിച്ചത് ബ്രിട്ടീഷുകാരാണ്. 


Also Read: ഏകതാ പ്രതിമയിലേക്ക് പോവാൻ എട്ട് ട്രെയിനുകൾ


മാത്രമല്ല കിഴക്കും പടിഞ്ഞാറും നിന്നുളള മതങ്ങളുടെയും തത്വചിന്തകളുടെയും നാഗരികതയുടെയും ചരിത്രപരമായ സമന്വയമാണ് സിന്ധിന് (Sindh) ലോകചരിത്രത്തില്‍ പ്രത്യേക സ്ഥാനം നല്‍കിയതെന്നും പ്രതി​ഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരത്തില്‍ ഏറെ പ്രാധാന്യമുളള ഒരു പുണ്യഭൂമിയെ ഇസ്ലാം-ഫാസിസ്റ്റ് തീവ്രവാദികള്‍ ഇല്ലാതാക്കുകയാണെന്നും ഇതിനെ എതിര്‍ക്കുന്നവര്‍ക്കുനേരെ ബലപ്രയോഗം നടത്തുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചിരുന്നു. 


സ്വതന്ത്ര സിന്ധ് രാഷ്ട്രത്തിനായി വാദിക്കുന്ന നിരവധി ദേശീയപാര്‍ട്ടികള്‍ സിന്ധിലുണ്ട്. തങ്ങളെ പാക്കിസ്ഥാന്‍ (Pakistan) ചൂഷണം ചെയ്യുകയാണെന്നും പാക്കിസ്ഥാനില്‍ നിന്നും സ്വാതന്ത്ര്യം വേണമെന്നും ഇവര്‍ അന്താരാഷ്ട്രവേദികളില്‍ വരെ  ഉയര്‍ത്തിയിട്ടുണ്ട്. ഒപ്പം മേഖലയിലെ മനുഷ്യാവകാശ ലംഘനകളും ഇവര്‍ ലോകത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.