സ്റ്റാച്യു ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ ആളുകൾ ഏകതാ പ്രതിമ കാണാൻ എത്തുന്നു: PM Modi

ഉദ്ഘാടനം ചെയ്ത രണ്ടു ദിവസത്തിനകം ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സര്‍ദാര്‍ പട്ടേല്‍ പ്രതിമ കാണാന്‍ അൻപത് ലക്ഷത്തോളം സന്ദർശകരാണ് ഇവിടെയെത്തിയത്. 

Written by - Zee Hindustan Malayalam Desk | Last Updated : Jan 18, 2021, 01:44 PM IST
  • സഞ്ചാരികൾക്കൊപ്പം നാട്ടുകാർക്കും ഈ പുതിയ റെയിൽവെ പദ്ധതി ഉപകാരപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
  • കൂടാതെ ഈ പുതിയ യാത്രാ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഒരു ദിവസം ഒരു ലക്ഷം പേര്‍ക്ക് സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
  • പുതിയ റെയില്‍ ഗതാഗത സംവിധാനം വലിയ രീതിയില്‍ കേവാദിയയിലെ തൊഴില്‍ സാധ്യതകൾ കൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്റ്റാച്യു ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ ആളുകൾ ഏകതാ പ്രതിമ കാണാൻ എത്തുന്നു: PM Modi

അഹമ്മദാബാദ്: യുഎസിലെ സ്റ്റാച്യു ഓഫ് ലിബർട്ടി സന്ദർശിക്കുന്നതിലും കൂടുതൽ ആളുകൾ ഏകതാ പ്രതിമ കാണാൻ എത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഏകതാ പ്രതിമയിലേക്ക് എട്ടു ട്രെയിന്‍ സര്‍വീസുകള്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്.  

ഉദ്ഘാടനം ചെയ്ത രണ്ടു ദിവസത്തിനകം ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി (Statue of Unity) സര്‍ദാര്‍ പട്ടേല്‍ പ്രതിമ കാണാന്‍ അൻപത് ലക്ഷത്തോളം സന്ദർശകരാണ് ഇവിടെയെത്തിയതെന്നും സഞ്ചാരികൾക്കൊപ്പം നാട്ടുകാർക്കും ഈ പുതിയ റെയിൽവെ പദ്ധതി ഉപകരപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  കൂടാതെ ഈ പുതിയ യാത്രാ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഒരു ദിവസം ഒരു ലക്ഷം പേര്‍ക്ക് സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Also Read: ഏകതാ പ്രതിമയിലേക്ക് പോവാൻ എട്ട് ട്രെയിനുകൾ

എങ്ങനെ വളരെ ആസൂത്രിതമായി പ്രകൃതിക്ക് കോട്ടം വരാതെ പ്രകൃതി സംരക്ഷണവും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്താം എന്നതിന് കേവാദിയ (Kevadiya) വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.  മാത്രമല്ല പുതിയ റെയില്‍ ഗതാഗത സംവിധാനം വലിയ രീതിയില്‍ കേവാദിയയിലെ തൊഴില്‍ സാധ്യതകൾ കൂട്ടുമെന്നും പ്രധാനമന്ത്രി (PM Modi) PMപറഞ്ഞു.  

പുതിയ റെയിൽവെ സംവിധാനം കേവാദിയക്കടുത്തുള്ള പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും ഗുണകരമാകുമെന്നും. ഇന്ന് കേവാദിയ ഗുജറാത്തിലുള്ള (Gujarat) ചെറിയൊരു പ്രദേശം മാത്രമല്ല ലോകത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News