COVID Vaccine: ലോകത്തിലെ ഏറ്റവും വലിയ Corona Vaccination പ്രധാനമന്ത്രി തുടക്കം കുറിച്ചു
വീഡിയോ കോൺഫ്രൻസ് വഴിയായിരുന്ന പ്രധാനമന്ത്രി രാജ്യത്തെ കോവിഡ് വാകിസ്നേഷൻ ഉദ്ഘാടനം ചെയ്തത്. കോവിഡിൽ ജീവൻ ബലി കഴിപ്പിച്ച ആരോഗ്യ പ്രവർത്തകരെയും മറ്റ് മുന്നണി പോരാളികളെയും ഓർത്ത് പ്രധാനമന്ത്രി വിതുമ്പി
ന്യൂ ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്സിൻ ദൗത്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫ്രൻസ് വഴിയായിരുന്ന പ്രധാനമന്ത്രി രാജ്യത്തെ കോവിഡ് വാകിസ്നേഷൻ ഉദ്ഘാടനം ചെയ്തത്. രാജ്യം ഇത്രെയും നാൾ ചോദിച്ചിരുന്ന ചോദ്യത്തിന്റെ മറുപടിയാണ് ഇന്നാരംഭിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്ത് ഉപയോഗത്തിന് അടിയന്തര അനുമതി നൽകിയ രണ്ട് വാക്സിനും ഇന്ത്യയിൽ തന്നെ നിർമിച്ചതാണ് പ്രധാനമന്ത്രി (PM Modi) അറിയിച്ചു. വാക്സിന് എടുത്താലും മാസ്കും പ്രതിരോധ പ്രവർത്തനങ്ങളും ഉപേക്ഷിക്കരതെന്ന് പ്രധാനമന്ത്രി എല്ലാവരോടുമായി ആവശ്യപ്പെട്ടു. വാക്സിൻ അത്യാവശ്യക്കാർക്കാണ് ആദ്യം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടാമത്തെ ഡോസ് എടുത്തതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമെ ശരീരത്ത് പ്രതിരോധശേഷി വരു എന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാൽ എല്ലാവരും കോവിഡിനെതിരായി പോരാട്ടം തുടരണമെന്ന് പ്രധാനമന്ത്രി അവശ്യപ്പെട്ടു.
ALSO READ: Covid update: സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രം, 5,624 പുതിയ രോഗികള്‍
അതേസമയം കോവിഡിൽ ജീവൻ ബലി കഴിപ്പിച്ച ആരോഗ്യ പ്രവർത്തകരെയും മറ്റ് മുന്നണി പോരാളികളെയും ഓർത്ത് രാജ്യത്തിന്റെ പ്രധാനമന്ത്രി വിതുമ്പി. അവരെ ഓർത്തപ്പോൾ പ്രധാനമന്ത്രിയുടെ സ്വരം ഇടറുകയായിരുന്നു. എന്നാൽ വാക്സിനെതിരെയുള്ള കിംവദന്തികളെയും ദുഷ്പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്സിൻ (Covid Vaccine) നിർമിച്ച ശാസ്ത്രജ്ഞമാരെ പ്രധാനമന്ത്രി അഭിന്ദിക്കുകയും ചെയ്തു.
ALSO READ: Post-COVID syndrome ഈ 6 അവയവങ്ങളെ ബാധിച്ചേക്കാം
ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഇന്ത്യ മാതൃകയാണ്. ആഗോള തലത്തിൽ ഇതുവരെ 3 കോടി ജനങ്ങൾക്ക് മാത്രമാണ് വാക്സിൻ നൽകിട്ടുള്ളു. എന്നാൽ ഇന്ത്യയിൽ ആദ്യഘട്ടത്തിൽ തന്നെ 3 കോടി പേരിലാണ് വാക്സിനേഷൻ ചെയ്യുന്നത് മോദി പറഞ്ഞു. കൂടാതെ ലോകത്തിലെ ഏറ്റവും ലളിതാമായ വാക്സിനും ഇന്ത്യയിൽ തന്നെയാണ് മോദി അറിയിച്ചു. സിറം ഇൻസറ്റ്യൂട്ട് ഓഫ് ഇന്ത്യയും (SII) ഓക്സഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസ്നെക്കും ചേർന്ന് വികസപ്പിച്ച കൊവിഷീൽഡാണ് വാക്സിനേഷൻ ആദ്യഘട്ടമായി വിതരണം ചെയ്യുന്നത്. ഭാരത് ബയോടെക്കിന്റെ കൊവാക്സിനാണ് അനുമതി ലഭിച്ച മറ്റൊരു വാക്സിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...