New Delhi: അടുത്തിടെ പാസാക്കിയ കര്‍ഷക നിയമത്തിന്‍റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നേരിട്ടിറങ്ങുന്നു.... ഡല്‍ഹി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക  സമരം   (Farmers protest)  23ാം ദിവസത്തിലേയ്ക്ക് കടക്കുമ്പോഴാണ് ഇത്....


COMMERCIAL BREAK
SCROLL TO CONTINUE READING

NDA സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്  രാജ്യത്തെ കര്‍ഷകരുടെ ഉന്നമനം ആണെന്നും   കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പരിഷ്‌കരണങ്ങൾ കര്‍ഷകരുടെ ജീവിതം മാറ്റിമറിക്കുമെന്നും  പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.


കര്‍ഷക നിയമത്തിന്‍റെ  (Farm Bill) പ്രചാരണത്തിന്‍റെ ഭാഗമായി  പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) വെള്ളിയാഴ്ച മധ്യപ്രദേശിലെ കർഷകരെ അഭിസംബോധന ചെയ്യും.  വീഡിയോ കോൺഫറൻസ് വഴിയാകും പ്രധാനമന്ത്രി കർഷകരോട് സംവദിക്കുക. കേന്ദ്ര സർക്കാരിന്‍റെ  പുതിയ കർഷിക നിയമത്തിന്‍റെ പ്രത്യേകതകളും അതിന്‍റെ  പ്രയോജനങ്ങളും  സമ്മേളനത്തിൽ പ്രധാനമന്ത്രി വിശദീകരിക്കും.


കിസാന്‍ കല്യാണ്‍ പ്രോഗ്രാം (Kisan Kalyan Prigramme)എന്ന പേരിലാണ്  പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.  നാലു തട്ടിലായുള്ള  പ്രമുഖര്‍ പരിപടിയില്‍  പങ്കെടുക്കും. ഗ്രാമ പഞ്ചായത്ത്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌, ജില്ല പഞ്ചായത്ത്‌, സംസ്ഥാന തലത്തിലെ പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. 20,000 ത്തോളം കര്‍ഷകരും പ്രധാനമന്ത്രിയുമായി സംവദിക്കും.  


കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകും പരിപാടി നടക്കുക. കർഷകർ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.


ഉച്ചയ്ക്ക് 2 മണിക്കാണ് പ്രോഗ്രാം നടക്കുക. കൂടാതെ രാജ്യത്തെ 23,000  ഗ്രാമങ്ങളില്‍ പരിപാടി  സംപ്രേഷണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. പരിപാടിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്  സിംഗ് ചൗഹാന്‍ അടക്കം  നിരവധി പ്രമുഖര്‍ പങ്കെടുക്കും. 


അതേസമയം ഈ വർഷം മധ്യപ്രദേശിൽ വിളകൾക്കുണ്ടായ നഷ്ടം കണക്കിലെടുത്ത് കർഷകർക്ക് ദുരിതാശ്വാസ സഹായവും ചടങ്ങിൽ വിതരണം ചെയ്യും. 35,50,000 കർഷകർക്കാണ് സഹായം ലഭിക്കുന്നത്. 1,600 കോടി രൂപയുടെ സഹായമാണ് കർഷകർക്ക് ഇതിലൂടെ ഉറപ്പുവരുത്തുന്നത്.


Also read: Farmers protest: തുറന്ന മനസ്സോടെ കര്‍ഷകരെ കേള്‍ക്കൂ.... അമിത് ഷായോട് പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്


നവംബർ 27 മുതൽ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ഡല്‍ഹി  അതിർത്തിയിൽ ബില്‍ പിന്‍വലിക്കുക എന്ന ആവശ്യവുമായി പ്രതിഷേധം തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് കര്‍ഷക  ബില്ലിന്‍റെ പ്രചാരണത്തിന് പ്രധാനമന്ത്രി നേരിട്ടിറങ്ങുന്നത്...


കൂടുതൽ വാർത്തകൾക്കായി Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy