Covid19 management: സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി രാജ്യത്തുടനീളമുള്ള ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച നടത്തും
ഇന്ന് രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചിരിക്കുന്നത്.
ന്യുഡൽഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി രാജ്യത്തുടനീളമുള്ള ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച നടത്തും. രോഗ വ്യാപനം ചെറിയ തോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ ഇപ്പോഴും ഭീതിജനകമായ സാഹചര്യമാണ് പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ.
ഇന്ന് രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിൽ തീവ്ര വ്യാപനം നടക്കുന്ന ഗ്രാമീണ മേഖലയിൽ കടുത്ത പ്രാദേശിക നിയന്ത്രണം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി നേരത്തെ നിർദ്ദേശിച്ചിരുന്നു. അതിനായി വീടുവീടാന്തരം നിരീക്ഷണം നടത്താൻ അങ്കണവാടി, ആശാവർക്കർമാരെ ഏർപ്പെടുത്തണമെന്നും പ്രധാനമന്ത്രി (PM Modi) നിർദ്ദേശിച്ചിരുന്നു.
Also Read: Covid-19: അതിജീവനത്തിലേയ്ക്ക് ഡല്‍ഹി, പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്
ഇതിനിടയിൽ സമ്പൂർണ ലോക്ക്ഡൗണ്‍ (Lockdown) പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ താരതമ്യേന കൊവിഡ് കേസുകളിൽ കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുപോലെ കേരളത്തിലും കൊവിഡ് വ്യാപനം കുറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ സ്റ്റേറ്റ്മെന്റ് പ്രകാരം പ്രധാനമന്ത്രിയുടെ യോഗത്തിൽ കർണാടക, ബീഹാർ, അസം, ഛണ്ഡിഗഡ്, ഹിമാചല്‍പ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വാക്‌സിനേഷന്‍ എന്നിവയും യോഗത്തില്‍ വിലയിരുത്തും. യോഗത്തിൽ ഉദ്യോഗസ്ഥർ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതോടൊപ്പം അവരുടെ നിർദ്ദേശങ്ങളും ശുപാർശകളും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...