ന്യൂ ഡൽഹി: രാജ്യത്ത് രണ്ട് കോവിഡ് വാക്സിനുകൾ ഉപയോഗിക്കാൻ അടിയന്തര അനുമതി നൽകിയ ഡ്ര​ഗ് കൺട്രോളർ ജെനറൽ ഓഫ് ഇന്ത്യയുടെ നടപടിയെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി. സീറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് കേന്ദ്രം അടിയന്തരമായി അനുമതി നൽകിയത്. രാജ്യത്ത് കോവിഡ് പ്രതിരോധ പോരാട്ടത്തിന്റെ നിർണായക വഴിതത്തിരിവാണ് വാക്സിൻ ഉപയോഗത്തിനുള്ള അനുമതിയെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഈ തീരുമാനം രാജ്യത്തെ കോവിഡ് മുക്തിയിലേക്ക് നയിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തു. ഇതിനായി മുന്നിൽ നിന്ന് പ്രവർത്തിച്ച് എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.



COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ഇതുവരെയുള്ള എല്ലാ പരീക്ഷണങ്ങളും സുരക്ഷിതം; കൊറോണ വാക്സിൻ DCGI അംഗീകരിച്ചു


അനുമതി ലഭിച്ച് വാക്സിൻ നിർമാതക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിനെയും (Serum Institute) ഭാരത് ബയോടെക്കിനെയും മോദി അഭിനന്ദിച്ചു. വാക്സിനുകൾ ഇന്ത്യയിൽ തന്നെ നിർമിച്ചതിൽ ഓരോ ഭാരതീയനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി മറ്റൊരു ട്വീറ്റിലൂടെ അറിയിച്ചു. ആത്മനിർഭ‌ർ ഭാരതിൻ്റെ സാഫല്യത്തിനായി രാജ്യത്തെ ശാസ്ത്രജ്ഞമാരുടം അഭിനിവേശമാണ് വാക്സിനുകൾ ഇന്ത്യയിൽ നിർമിക്കാൻ സാധിച്ചതെന്ന് മോദി കൂട്ടിചേ‌ർത്തു. 



ALSO READ: ​വിമാനങ്ങൾ സജ്ജം: Indian Airforce പറന്നെത്തും വാക്സിനുമായി



കൂടാതെ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായ ആരോ​ഗ്യ പ്രവർത്തകർ. ശാസ്ത്രജ്ഞമാർ, പൊലീസ്, ശുചീകരണ പ്രവർത്തകർ തുടങ്ങിയ എല്ലാവരോടും പ്രധാനമന്ത്രി (PM Modi) നന്ദി അറിയിക്കുകയും ചെയ്തു. പ്രതികൂല സാഹചര്യത്തിൽ നിരവധി ജീവനകൾ രക്ഷിച്ച മുന്നണി പോരാളികളോട് രാജ്യ കടമപ്പെട്ടിരിക്കുമെന്ന് മോദി പറഞ്ഞു.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy