ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ  പ്രതിപക്ഷ പാര്‍ട്ടികളുടെ രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥിയായി ലോക്സഭാ മുൻസ്പീക്കറും കോൺഗ്രസ് നേതാവുമായ മീരാ കുമാർ മത്സരിക്കും. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​ത ലോ​ക്സ​ഭാ സ്പീ​ക്ക​റാ​ണ് മീ​രാ​കു​മാ​ർ. ലോ​ക്സ​ഭാ സ്പീ​ക്ക​റാ​യ ആ​ദ്യ ദ​ളി​ത് വ​നി​ത​യെ​ന്ന റി​ക്കാ​ർ​ഡും മീ​രാ​കു​മാ​റി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. 


രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദലിത് കാര്‍ഡ് മുന്നോട്ടുവെച്ച് ബിജെപി ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ അതേവിഭാഗത്തില്‍ തന്നെയുള്ള പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കമെന്ന് വ്യക്തം. നിലവിൽ ബിഹാർ ഗവർണറായ റാം നാഥ് കോവിന്ദ് ആണ് എൻഡിഎ സ്ഥാനാർഥി. 


മീര കുമാറിനൊപ്പം അംബേദ്കറുടെ കൊച്ചുമകന്‍ പ്രകാശ് അംബേദ്കറിന്റെ പേരും പ്രതിപക്ഷ കക്ഷികളുടെ സജീവ പരിഗണനയില്‍ ഉണ്ടായിരുന്നു.