ചിന്തയിലും പ്രാര്‍ഥനയിലും വയനാട് മാത്രം: രാഹുല്‍ ഗാന്ധി
കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ മാത്രമാണ് തന്റെ ചിന്തയിലും പ്രാര്ഥനയിലുമെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി.
ന്യൂഡല്‍ഹി: കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങള്‍ മാത്രമാണ് തന്റെ ചിന്തയിലും പ്രാര്ഥനയിലുമെന്ന് വയനാട് എംപി രാഹുല്‍ ഗാന്ധി.
മഴക്കെടുതി നേരിടുന്ന വയനാടിനു ആവശ്യമായ സഹായം നല്കാന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടു അഭ്യര്‍ഥിച്ചതായി അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ ഫോണില്‍ സംസാരിച്ചുവെന്നു രാഹുല്‍ പറഞ്ഞു.
വയനാട്ടില്‍ കാര്യമായ ജാഗ്രത വേണമെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കണമെന്നും, കൂടാതെ, വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ കളക്ടര്‍മാരുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.
കൂടാതെ, വെള്ളപ്പൊക്കത്തെ നേരിടാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും രാഹുല്‍ അഭ്യര്‍ഥിച്ചു.
താന്‍ വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാല്‍ തന്റെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനാല്‍ യാത്ര മാറ്റി വയ്ക്കുകയായിരുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.