രാജസ്ഥാന്: ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്
രാജസ്ഥാന് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 152 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ട പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
ന്യൂഡല്‍ഹി: രാജസ്ഥാന് നിയമസഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 152 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ട പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം 19ന് അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിക്കുന്നത്.
അതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ വെളിപ്പെടുത്താത്ത കോണ്‍ഗ്രസ് പാര്‍ട്ടി മുതിര്‍ന്ന നേതാക്കളായ സച്ചിന് പൈലറ്റിനെയും അശോക് ഗെഹ്ലോട്ടിനേയും തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയിരിക്കുകയാണ്. നേരത്തെ തീരുമാനിച്ചതു പ്രകാരം അശോക് ഗെഹ്ലോട്ട് സദര്‍പുര മണ്ഡലത്തില്‍ നിന്നാവും മത്സരിക്കുക. എന്നാല്‍ പി.സി.സി അദ്ധ്യക്ഷന്‍ സച്ചിന് പൈലറ്റ് തോങ്ക് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക.
അശോക് ഗെഹ്ലോട്ടും സച്ചിന് പൈലറ്റുമാണ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള രണ്ട് മുഖങ്ങള്‍.
കഴിഞ്ഞ ദിവസം ഒദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി എം.പി ഹരീഷ് മീനയ്ക്ക് ദെവ്ലി ഉണ്യാര മണ്ഡലമാണ് നല്‍കിയിരിക്കുന്നത്. വനിത് കമ്മീഷന് മുന്‍ ചെയര്പെര്സണ് ഗിരിജ വ്യാസ് ഉദയ്പൂരില്‍ നിന്നും മത്സരിക്കുമ്പോള്‍ സി.പി ജോഷി നദ്വാരയില്‍ നിന്നും മത്സരിക്കും. രാമേശ്വര്‍ ലാല്‍ ഡൂഡിക്ക് നോഖ മണ്ഡലമാണ് നല്‍കിയിരിക്കുന്നത്.
അതേസമയം, സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങും മുന്‍പുതന്നെ സിറ്റിംഗ് എം.എല്‍.എമാരായ ഭവര്‍ സിംഗ്, മഹേന്ദ്ര ജീത് എന്നിവരടക്കം 12 നേതാക്കള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 269 സ്ഥാനാര്‍ത്ഥികളാണ് ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.