Ayodhya: വെള്ളിക്കട്ടികൾ സൂക്ഷിക്കാൻ സ്ഥലമില്ല രാമക്ഷേത്ര നിർമാണത്തിനായി ഭക്തർ ഇനി വെള്ളിക്കട്ടികൾ സംഭാവന നൽകരുതെന്ന് Shri Ram Janmabhoomi Teerth Kshetra Trust. വെള്ളിക്കട്ടികൾ സൂക്ഷിക്കാൻ ബാങ്ക് ലോക്കറിൽ ഇനി സ്ഥലമില്ലെന്നും അതുകൊണ്ട് ഭക്തർ ഇനി വെള്ളിക്കട്ടികൾ സംഭാവന ചെയ്യരുതെന്ന് അഭ്യർഥനയുമായി ക്ഷേത്ര നിർമാണ ട്രസ്റ്റ് മുന്നോട്ട് വന്നത്. ഇതുവരെ ഏകദേശം 400 കിലോഗ്രാം വെള്ളിക്കട്ടികളാണ് ട്രസ്റ്റിന് സംഭാവനായി ലഭിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തർ ക്ഷേത്ര നിർമാണത്തിനായി വെള്ളിക്കട്ടികൾ അയയ്ക്കുന്നുണ്ടെന്നും ഇതിനോടകം 400 കിലോയോളം വെളളിക്കട്ടികൾ ലഭിച്ചുയെന്ന് ക്ഷേത്ര ട്രസ്റ്റ് (Shri Ram Janmabhoomi Teerth Kshetra Trust) അം​ഗം അനിൽ മിശ്ര പറഞ്ഞു. എന്നാൽ ഇതെല്ലാം എങ്ങനെ സൂക്ഷിക്കുന്നത് പറ്റി ഗൗരവമായി ആലോചിക്കുകയാണെന്ന് ട്രസ്റ്റ് അനിൽ മിശ്ര പറഞ്ഞു. 


ALSO READ: രാമക്ഷേത്രം പണിയുന്നത് സർക്കാരിന്റ പണംകൊണ്ടല്ല, പൊതുജനത്തിൽ നിന്ന് സംഭാവന സ്വീകരിച്ച്


അതുകൊണ്ട് ഇനി  വെള്ളിക്കട്ടികൾ അയയ്ക്കണ്ടാണെന്നും വെള്ളിക്കട്ടികൾ സൂക്ഷിക്കുന്നതിനായുള്ള ലോക്കറുകൾ നിറഞ്ഞുയെന്നും അനിൽ മിശ്ര അഭ്യർഥിച്ചു. ഭക്തരുടെ വികാരങ്ങളെ മാനിക്കുന്നുയെന്നും പക്ഷെ ഇവ സൂക്ഷിക്കാൻ കൂടുതൽ പണം ചെലവാക്കേണ്ടി വരുമെന്ന് ട്രസ് അം​ഗം അറിയിച്ചു. അഥവാ ഇനി ക്ഷേത്രനിർമാണത്തിനായി വെള്ളി ആവശ്യമുണ്ടെങ്കിൽ അത് ഭക്തരെ മുൻകൂട്ടി അറിയിക്കുമെന്നും ട്രസ്റ്റ് ഭാരവാഹികൾ കൂട്ടിച്ചേർത്തു.


1600 കോടി രൂപയാണ് രാമക്ഷേത്ര നിർമാണത്തിനായി ഇതുവരെ സംഭാവന ലഭിച്ചിരിക്കുന്നത്. സംഭാവനകൾ പിരിക്കുന്നതിനായി 1,50,000 സംഘങ്ങൾ ക്ഷേത്ര സമിതിയുടെ നേതതൃത്വത്തിൽ പ്രവർത്തിക്കുന്നതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. കൂപ്പണുകൾ വഴിയാണ് ഇവർ പണ പിരിവ് നടത്തുന്നത്. സംഭാവന ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയോ ചെക്കായി നൽകുകയോ ടെയ്യാം. 39 മാസങ്ങൾക്കുളളിൽ ക്ഷേത്ര നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ നിരവധി പ്രമുഖരാണ് രാമക്ഷേത്രം നിർമാണത്തിന് സംഭവനകൾ നൽകി മുന്നോട്ട് വന്നത്.


ALSO READ : Ram Temple നിർമ്മാണത്തിന് 11 ലക്ഷം രൂപ സംഭാവന നൽകി Ravi Shankar Prasad


ശ്രീരാമഭൂമിയുമായി ബന്ധപ്പെട്ട കോടതി വിധിക്ക് ശേഷം 2020 ആ​ഗസ്റ്റ് 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യ ക്ഷേത്രത്തിന് ശിലസ്ഥാപനമിട്ടത്. അടുത്ത വർഷം സെപ്റ്റംബറിൽ 200 അടി നീളമുള്ള ക്ഷേത്രത്തിന്റെ 1200 തൂണകൾ ഉയരുമെന്ന് സമിതി ജനറൽ സെക്രട്ടറി ചമ്പത്ത് റായി ഉറപ്പ് നൽകി. രാമ ക്ഷേത്രത്തിന് (Ram Mandir) 161 അടി നീളമാണ് പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.