Ram Mandir: രാമക്ഷേത്രത്തില്‍ ഇനി 613 കിലോ ഭാരമുള്ള അമ്പലമണി മുഴങ്ങും!!

Ayodhya Ram Mandir: സെപ്റ്റംബര്‍ 17നാണ് രാമേശ്വരത്ത് നിന്ന് അമ്പലമണിയുമായുള്ള രഥയാത്ര ആരംഭിച്ചത്.  

Last Updated : Jan 20, 2024, 03:50 PM IST
  • ഏകദേശം 613 കിലോ ഭാരമുള്ള അമ്പലമണിയുമായി 4500 കിലോമീറ്ററായിരുന്നു രഥയാത്ര
  • ക്ഷേത്രത്തിന് 10 കിലോ മീറ്റര്‍ ചുറ്റളവില്‍ ഈ അമ്പലമണിയുടെ മണിമുഴക്കം കേള്‍ക്കാനാകും.
Ram Mandir: രാമക്ഷേത്രത്തില്‍ ഇനി 613 കിലോ ഭാരമുള്ള അമ്പലമണി മുഴങ്ങും!!

Ram Mandir Ayodhya: രാമക്ഷേത്രത്തില്‍ ഇനി 613 കിലോ ഭാരമുള്ള അമ്പലമണി മുഴങ്ങും. തമിഴ്നാട്ടി(Tamil Nadu)ലെ രാമേശ്വരത്ത് നിന്നുമാണ് അമ്പലമണി അയോധ്യയിലെത്തിയത്. രാമ രഥയാത്രയായാണ്‌ അമ്പലമണി അയോധ്യയിലെത്തിയത്. സെപ്റ്റംബര്‍ 17നാണ് രാമേശ്വരത്ത് നിന്ന് അമ്പലമണിയുമായുള്ള രഥയാത്ര ആരംഭിച്ചത്.  

ALSO READ | രാമക്ഷേത്രം;ഭൂമി പൂജ ഓഗസ്റ്റില്‍;പ്രധാനമന്ത്രി പങ്കെടുക്കാന്‍ സാധ്യത!

ഏകദേശം 613 കിലോ ഭാരമുള്ള അമ്പലമണിയുമായി 4500 കിലോമീറ്ററായിരുന്നു രഥയാത്ര. 4.1 അടി ഉയരമുള്ള അമ്പലമണിയില്‍ ജയ്‌ ശ്രീ റാം എന്ന് വലുതായി ആലേഖനം ചെയ്തിട്ടുണ്ട്. രാമക്ഷേത്ര(Ayodhya Ram Temple)ത്തിന് 10 കിലോ മീറ്റര്‍ ചുറ്റളവില്‍ ഈ അമ്പലമണിയുടെ മണിമുഴക്കം കേള്‍ക്കാനാകും. ഓം എന്ന മന്ത്രത്തിലാകും മണിനാദം പ്രതിധ്വനിക്കുക. 

ALSO READ | അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം;ഭൂമി പൂജയ്ക്കായി RSS ആസ്ഥാനമായ നാഗ്പൂരില്‍ നിന്ന് മണ്ണയച്ചു!

ചെന്നൈ (Chennai) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ;ലീഗല്‍ റൈറ്റ് കൗണ്‍സിലാണ് രഥയാത്ര സംഘടിപ്പിച്ചത്. ശ്രീരാമ ഭഗവാന്‍റെയും സീത ദേവിയുടെയും വിഗ്രഹങ്ങളുമേന്തിയായിരുന്നു രഥയാത്ര. അമ്പലമണിയും വിഗ്രഹങ്ങളും ലീഗല്‍ റൈറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിനു കൈമാറി.

Trending News