രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റ് അദ്ധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു...

രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റ് അദ്ധ്യക്ഷനായ നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. 

Last Updated : Aug 13, 2020, 03:12 PM IST
  • രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റ് അദ്ധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസിന് കോവിഡ്
  • ശ്വാസതടസത്തെ തുടര്‍ന്ന് നൃത്യ ഗോപാല്‍ ദാസിന് നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്
  • നൃത്യ ഗോപാല്‍ ദാസിന് മതിയായ ചികിത്സ ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ മഥുര ജില്ലാ മജിസ്‌ട്രേ‌റ്റിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചുമതലപ്പെടുത്തി
രാമ ജന്മഭൂമി  തീർത്ഥ ക്ഷേത്ര ട്രസ്‌റ്റ് അദ്ധ്യക്ഷന്‍ നൃത്യ ഗോപാല്‍ ദാസിന്   കോവിഡ് സ്ഥിരീകരിച്ചു...

അയോധ്യ: രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റ് അദ്ധ്യക്ഷനായ നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. 

ശ്വാസതടസത്തെ തുടര്‍ന്ന് നൃത്യ ഗോപാല്‍ ദാസിന് നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. നൃത്യ ഗോപാല്‍ ദാസിന് മതിയായ ചികിത്സ ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ മഥുര ജില്ലാ മജിസ്‌ട്രേ‌റ്റിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചുമതലപ്പെടുത്തിയിട്ടുണ്ട്.  

നിലവിൽ മഥുരയിലുള്ള  മഹന്ത് നൃത്യ ഗോപാൽ ദാസിനെ ചികിത്സയ്ക്കായി ഗുരുഗ്രാമിലെ  Medanta ആശുപത്രിയിലേക്ക് മാറ്റുമെന്ന് വൃത്തങ്ങൾ അറിയിച്ചു. മഹന്ത് നൃത്യ ഗോപാൽ ദാസ് കൃഷ്ണ ജന്മാഷ്ടമി ചടങ്ങുകൾക്കായി മഥുരയിലേക്ക് പോയിരുന്നു.

ആഗസ്റ്റ് 5ന്  അയോധ്യയില്‍ നടന്ന രാമക്ഷേത്ര ഭൂമിപൂജ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം നൃത്യ ഗോപാല്‍ ദാസ് വിശിഷ്‌ടാതിഥിയായി വേദി പങ്കിട്ടിരുന്നു.

Also read: ആയുഷ് മന്ത്രി ശ്രീപദ് നായിക്കിന് കോവിഡ്

ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ആര്‍എസ്‌എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭഗവതും നൃത്യ ഗോപാല്‍ദാസിനൊപ്പം അന്ന് വേദിയിലുണ്ടായിരുന്നു. 

 

Trending News