Ration Card App: കൊറോണയുടെ രണ്ടാമത്തെ തരംഗം രാജ്യത്ത് പടരുന്ന ഭയാനകമായ ഈ സമയത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് ഒട്ടും സുരക്ഷിതമല്ല.  എന്നാൽ റേഷൻ വാങ്ങാൻ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതും, ലൈനുകളിൽ നിൽക്കുന്നതും വളരെയധികം അപകടമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

App ൽ ബുക്ക് ചെയ്യൂ റേഷൻ വീട്ടിൽ എത്തും


ഇത്തരമൊരു സാഹചര്യത്തിൽ മോദി സർക്കാർ (Modi Government) ജനങ്ങൾക്ക് ധാരാളം സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നിങ്ങളുടെ മൊബൈലിൽ നിന്നും റേഷൻ ഓർഡർ ചെയ്യാൻ കഴിയും. അതിനായി സർക്കാർ ഒരു മൊബൈൽ ആപ് അവതരിപ്പിച്ചിട്ടുണ്ട്.  അതിന്റെ പേരാണ് Mera Ration app. സർക്കാർ ആരംഭിച്ച വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതിയുടെ ഭാഗമായാണ് ഈ മൊബൈൽ അപ്ലിക്കേഷൻ. ഈ അപ്ലിക്കേഷൻ ഡൗൺലോഡ് മുതൽ റേഷൻ ഓർഡർ ചെയ്യുന്നവരെയുള്ള നടപടികൾ എന്താണെന്ന് അറിയാം. 


Also Read: വെറും 329 രൂപയ്ക്ക് ലഭിക്കുന്നു 84 ദിവസത്തേക്കുള്ള അൺലിമിറ്റഡ് Internet! ഉടൻ റീചാർജ്ജ് ചെയ്യൂ


Step 1 


Mera Ration app എങ്ങനെ download ചെയ്യാം- ആദ്യം നിങ്ങൾ നിങ്ങളുടെ മൊബൈലിലെ Google Play Store ൽ പോകുക. ഇവിടെ Mera Ration app സെർച്ച് ചെയ്യുക.  ശേഷം Mera Ration app ഇൻസ്റ്റാൾ ചെയ്യുക


Step 2 


Mera Ration app രജിസ്ട്രേഷൻ- അപ്ലിക്കേഷൻ ഡൗൺലോഡുചെയ്‌തതിന് ശേഷം നിങ്ങളുടെ റേഷൻ കാർഡ് അതിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി ആദ്യം ആപ് തുറക്കുക. അതിൽ നിങ്ങൾക്ക് Registration ഓപ്ഷൻ കാണാം അത് ക്ലിക്കുചെയ്യുക. നിങ്ങളുടെ റേഷൻ കാർഡ് നമ്പർ അതിൽ ചേർത്ത് സബ്മിറ്റ് ചെയ്യുക. 


Mera Ration ന്റെ പ്രയോജനങ്ങൾ


തൊഴിലിനായി ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിലേക്ക് പോകുന്ന മിക്ക ആളുകൾക്കായിരിക്കും ഈ മൊബൈൽ അപ്ലിക്കേഷൻ കൊണ്ടുള്ള കൂടുതൽ പ്രയോജനം. മറ്റ് നഗരങ്ങളിലുള്ള റേഷൻ ഷോപ്പുകളെക്കുറിച്ച് അവർക്ക് അറിയില്ലായിരിക്കാം.  എന്നാൽ ഈ അപ്ലിക്കേഷനിൽ ആ ഷോപ്പുകളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങളും ലഭ്യമാകും. 


Also Read: viral video: ബോളിവുഡ് ഹിറ്റ് ഗാനത്തിന് ചുവടുവയ്ക്കുന്ന ആന, വീഡിയോ കാണാം 


മാത്രമല്ല റേഷൻ എപ്പോൾ, എത്ര വരും എന്നതിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങളും ഇതിലൂടെ നിങ്ങൾക്ക് ലഭിക്കും. കൂടാതെ നിങ്ങൾക്ക് എത്ര റേഷൻ ലഭിക്കും എന്നിങ്ങനെയുള്ള എല്ലാ വിവരങ്ങളും ഈ അപ്ലിക്കേഷനിലൂടെ ലഭ്യമാകും. ഈ അപ്ലിക്കേഷനിലൂടെ നിങ്ങളുടെ മുമ്പത്തെ ഇടപാടുകളുടെ വിശദാംശങ്ങളും അറിയാൻ കഴിയും. 


ഈ അപ്ലിക്കേഷൻ ഇപ്പോൾ ഹിന്ദിയിലും ഇംഗ്ലീഷ് ഭാഷയിലും ലഭ്യമാണ്.  ഉടൻ തന്നെ ഇത് മറ്റ് 14 ഭാഷകളിലും ലഭ്യമാക്കും. ഏറ്റവും വലിയ കാര്യം എന്നുപറയുന്നത് ഈ അപ്ലിക്കേഷനിൽ നിന്ന് എപ്പോൾ, ഏത് ഷോപ്പിൽ നിന്ന് നിങ്ങൾ റേഷൻ എടുത്തിട്ടുണ്ട് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ നിന്നും ലഭിക്കും എന്നതാണ്.


32 സംസ്ഥാനങ്ങൾ റേഷൻ അപ്പുമായി കണക്റ്റുചെയ്‌തിട്ടുണ്ട്


കൊറോണ കാലഘട്ടത്തിൽ കുടിയേറ്റ തൊഴിലാളികൾക്ക് റേഷൻ സാധനങ്ങൾ ലഭിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിരുന്നു. തുടർന്ന് കേന്ദ്രസർക്കാർ രാജ്യത്തെ പൗരന്മാർക്കായി 'വൺ നേഷൻ വൺ റേഷൻ കാർഡ്' (One Nation One Ration Card) എന്ന പദ്ധതി ആരംഭിച്ചു. ഈ പദ്ധതി നടപ്പിലാക്കിയതിലൂടെ ഇപ്പോൾ രാജ്യത്തെ ഏത് പൗരനും രാജ്യത്തിന്റെ ഏത് കോണിൽ നിന്നും റേഷൻ വാങ്ങാം. 2020 ഡിസംബറോടെ 12 സംസ്ഥാനങ്ങളെ മാത്രമേ ഈ പദ്ധതിയുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും ഇപ്പോൾ 32 സംസ്ഥാനങ്ങളെ ഈ പദ്ധതിയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക