Thiruvananthapuram : രാജ്യത്ത് ഇനി Ration Card ലഭിക്കാനായി കാത്തിരിക്കേണ്ട. അപേക്ഷകർക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാൻ കഴിയുന്ന ഇലക്ട്രോണിക് റേഷൻ കാർഡ് (ഇ -റേഷൻ കാർഡ്) വരുന്നു. ഓൺലൈനായുള്ള അപേക്ഷകൾക്ക് താലൂക്ക് സപ്ലൈ ഓഫീസർ അനുമതി നൽകിയാലുടൻ PDF രൂപത്തിലുള്ള ഇ- റേഷൻ കാർഡ് (E-Ration Card) അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസൺ ലോഗിനിലോ ലഭിക്കും.
ALSO READ: Digital Voter ID Card അല്ലെങ്കിൽ e-EPIC എങ്ങനെ Download ചെയ്യാം?
PDF ഡോക്യുമെന്റ് തുറക്കുന്നതിനുള്ള പാസ്‌വേഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ (Mobile Phone) നമ്പറിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്ന ഇ-റേഷൻകാർഡ് ഇ-ആധാർ മാതൃകയിൽ പ്രിന്റെടുത്ത് ഉപയോഗിക്കാം. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് (NIC) ഇ- റേഷൻ കാർഡിന് ആവശ്യമായ സാങ്കേതിക സൗകര്യം ഒരുക്കിയത്.
ALSO READ: ആധാർ കാർഡ്-റേഷൻ കാർഡ് ബന്ധിപ്പിക്കൽ അനിവാര്യം, സെപ്റ്റംബർ 30 അവസാന തിയതി
ഇ-റേഷൻ കാർഡിനായി അക്ഷയ ലോഗിനിലൂടെയോ സിറ്റിസൺ ലോഗിനിലൂടെയോ ഓൺലൈനായി അപേക്ഷിക്കാം. ഇ-ട്രഷറി സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷ ഫീസ് അടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പുസ്തക രൂപത്തിലുള്ള റേഷൻ കാർഡ് (Ration Card) താലൂക്ക് സപ്ലൈ ഓഫീസുകളിലാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.