ന്യൂഡല്‍ഹി:ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇപ്പോള്‍ പ്രതിരോധത്തിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ തന്നെയാണ് കോണ്‍ഗ്രെസ്സിനെതിരായ 
ആക്രമണത്തെ മുന്നില്‍ നിന്ന് നയിക്കുന്നത്.


മോദി 2.0 സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബിജെപി സംസ്ഥാന ഘടകങ്ങള്‍ സംഘടിപ്പിച്ച വെര്‍ച്വല്‍ റാലികളില്‍ പങ്കെടുത്ത 
ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.


2005-2006 ല്‍ രാജീവ് ഗാന്ധി ഫൌണ്ടേഷന്‍ 300,000 അമേരിക്കന്‍ ഡോളര്‍ ചൈനയില്‍ നിന്ന് സാമ്പത്തിക സഹായമായി സ്വീകരിച്ചെന്നാണ്
ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.


കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍.
ഫൌണ്ടേഷന്‍റെ ബോര്‍ഡില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്,പി ചിദംബരം,രാഹുല്‍ ഗാന്ധി,പ്രിയങ്കാ ഗാന്ധി എന്നിവരുമുണ്ട്.


അന്നത്തെ യുപിഎ സര്‍ക്കാര്‍ ചൈനയില്‍ നിന്ന് കൈക്കൂലി വാങ്ങിയോ ,ഈ സംഭാവന സ്വീകരിച്ച ശേഷം ചൈനയുമായി സ്വതന്ത്ര വ്യാപാര കരാര്‍ 
ഫൌണ്ടേഷന്‍ ശുപാര്‍ശ ചെയ്തു എന്നത് ശരിയല്ലേ എന്ന ചോദ്യം ഉയര്‍ത്തി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും രംഗത്ത് വന്നിരുന്നു.


അതേസമയം ഈ ആരോപണത്തിന് മറുപടി നല്‍കുന്നതിന് പോലും കോണ്‍ഗ്രസ്‌ തയ്യാറായില്ല,എന്നാല്‍ ബിജെപിയാകട്ടെ 
കോണ്‍ഗ്രസിനെതിരെ അടുത്ത ആരോപണം ഉന്നയിക്കുകയും ചെയ്തു.


ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ ദേശീയ  ദുരിതാശ്വാസ നിധിയില്‍ കോണ്‍ഗ്രസ്‌ ദുരുപയോഗം ചെയ്തെന്ന് ആരോപണം ഉന്നയിച്ചു.
2005-2006,2007-2008 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം രാജീവ് ഗാന്ധി  ഫൗണ്ടേഷന് വേണ്ടി ചെലവഴിച്ചു എന്നാണ് 
ബിജെപി അധ്യക്ഷന്‍ ആരോപിക്കുന്നത്.


പ്രധാനമന്ത്രിയുടെ ദേശീയ  ദുരിതാശ്വാസ നിധി (PMNRF)ദുരിതത്തിലായ ആളുകളെ സഹായിക്കാന്‍ ഉള്ളതാണ്,എന്നാല്‍ യുപിഎ ഭരണകാലത്ത് ഈ നിധിയില്‍ നിന്നുള്ള 
പണം രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കി,അന്ന് PMNRF ബോര്‍ഡില്‍ ഉണ്ടായിരുന്നത് സോണിയാഗാന്ധിയാണ്.


രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെ അധ്യക്ഷയും സോണിയാ ഗാന്ധിയാണ്,ഈ നടപടി തികച്ചും അപലപനീയം ആണെന്നും ബിജെപി അധ്യക്ഷന്‍ ട്വിറ്ററില്‍ പറയുന്നു.


ധാര്‍മികതയേയും നടപടി ക്രമങ്ങളെയും അവഗണിച്ച് ഒട്ടും സുതാര്യം അല്ലാത്ത നടപടിയെന്നാണ് നദ്ദ ഇതിനെ വിശേഷിപ്പിച്ചത്‌.


Also Read:രാജീവ് ഗാന്ധി ഫൗണ്ടേഷന്‍;പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി കോണ്‍ഗ്രസ്‌ ദുരുപയോഗം ചെയ്തെന്ന് ബിജെപി


ഒരു കുടുംബത്തിന്‍റെ ധനാര്‍ത്തിക്ക് വേണ്ടി രാജ്യം വളരെയധികം വിലനല്‍കി,സ്വന്തം നേട്ടങ്ങള്‍ക്കായി നടത്തിയ കൊള്ളയ്ക്ക് കോണ്‍ഗ്രസിന്‍റെ രാജകുടുംബം 
മാപ്പ് പറയണം,നദ്ദ ട്വീറ്റ് ചെയ്തു.


യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് രാജീവ് ഗാന്ധി ഫൌണ്ടേഷനെ വഴിവിട്ട് സഹായിച്ചെന്ന ആരോപണം ഉയരുമ്പോഴും കോണ്‍ഗ്രസ്‌ ക്യാമ്പ് കാര്യമായി പ്രതികരണവുമായി രംഗത്ത് വന്നിട്ടില്ല,ഫണ്ട് തിരിമറിയില്‍ ബിജെപി നേതൃത്വം അന്വേഷണം അവശ്യപെടുകയും പിന്നാലെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുമോ
എന്ന ആശങ്കയും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കുണ്ട്.