രാജ്യത്തെ പലചരക്ക് ഫാഷന്‍ ഉത്പന്ന മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഗ്‌ ബസാര്‍ (Big Bazaar), ബ്രാന്‍ഡ്‌ ഫാക്ടറി എന്നിവ ഉള്‍പ്പെട്ട റീടെയ്ല്‍ ചെയിനുകളുടെ ഉടമസ്ഥരാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ്. കമ്പനിയുടെ ബാധ്യതകളോടൊപ്പം 27,000 കോടി രൂപയ്ക്കായിരിക്കും റിലയന്‍സ് (Reliance) ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കുക എന്നാണ് റിപ്പോര്‍ട്ട്. 


ആമസോണും ബിഗ്‌ബാസ്ക്കറ്റും ഔട്ട്‌; ഒന്നാമനായി അംബാനിയുടെ ജിയോമാര്‍ട്ട്!!


ഇത് യാഥാര്‍ത്ഥ്യമായാല്‍ ബിഗ്‌ ബസാര്‍, ഫുഡ്ഹാള്‍, നില്‍ഗിരിസ്, എഫ്ബിബി, സെന്‍ട്രല്‍, ഹെരിറ്റേജ് ഫുഡ്സ്, ബ്രാന്‍ഡ്‌ ഫാക്ടറി തുടങ്ങിയ പ്രമുഖ റീടെയ്ല്‍ ചെയിനുകളും ലീ കൂപ്പര്‍ എന്ന വസ്ത്ര ബ്രാന്‍ഡും റിലയന്‍സിനു സ്വന്തമാകും. 


രാജ്യത്താകമാനം 17,000ഓളം സ്റ്റോറുകളാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനുള്ളത്. ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ്, ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍, ഫ്യൂച്ചര്‍ ലൈഫ്‌സ്റ്റൈല്‍ ഫാഷന്‍സ്, ഫ്യൂച്ചര്‍ സപ്ലൈ ചെയിന്‍, ഫ്യൂച്ചര്‍ മാര്‍ക്കറ്റ് നെറ്റ് വര്‍ക്സ് എന്നിവയും കൈമാറ്റത്തിനു മുന്‍പായി ഫ്യൂച്ചര്‍ എന്റര്‍പ്രൈസസുമായി ലയിക്കും. 


മിക്സഡ്‌ റിയാലിറ്റി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ജിയോ ഗ്ലാസ് ഓഗസ്റ്റില്‍..?


കടബാധ്യത വര്‍ധിച്ചതോടെയാണ് കിഷോര്‍ ബിയനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ് കൈമാറുന്നതിനെ കുറിച്ച് ആലോചിച്ചത്. 2019 സെപ്റ്റംബര്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം ഗ്രൂപിന്റെ ബാധ്യത 12,778 കോടി രൂപയാണ്.