മുംബൈ: ബാങ്കിങ് സേവനങ്ങൾ എല്ലാം സൗജന്യമാക്കാന്‍ കഴിയില്ലെന്നും എന്നാല്‍ നിരക്ക് അധികമാകാതെ നോക്കുമെന്നും എസ്ബിഐ ചെയര്‍മാന്‍ രജ്നിഷ് കുമാര്‍ വ്യക്തമാക്കി. എല്ലാ വർഷവും ബാങ്ക് സർവീസ് നിരക്കുകൾ പുന പരിശോധിക്കും. എങ്കിലും സർവീസ് നിരക്കുകൾ ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എസ്ബിഐ ചെയര്‍മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.  എസ്ബിഐയുടെ ഓഡിറ്റിംഗ് സംവിധാനങ്ങള്‍ ശക്തമാണ് അതുകൊണ്ടുതന്നെ ക്രമക്കേട് പെട്ടെന്ന് കണ്ടെത്താൻ എസ്ബിഐയുടെ കയ്യില്‍ സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.    


മാത്രമല്ല, പിഎന്‍ബിയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും എസ്ബിഐയില്‍ ഇങ്ങനെ ഒരിക്കലും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ബിഐയിലും എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.