സോണിപട്ട്: ഹരിയാനയിലെ സോണിപട്ട് ജില്ലയിലെ ഓം പബ്ലിക് സ്കൂളില്‍ കൂട്ടബലാത്സംഗത്തിനിരയായ വിദ്യാര്‍ത്ഥിനി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി. തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ കത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കൂളില്‍ വച്ച് രണ്ടുപേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ പരാതി. ഇവിടെ ജോലി ചെയ്യുന്ന കരംബീര്‍, സുഖ്ബീര്‍ എന്നിവരാണ് കുറ്റാരോപിതര്‍ എന്ന് തിരിച്ചറിഞ്ഞതായി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് മുകേഷ് ജഖദ് അറിയിച്ചു.


സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്പറയാന്‍ സ്കൂള്‍ അധികൃതര്‍ വിസമ്മതിച്ചു.