ന്യൂഡല്‍ഹി: പാക് അധീന കശ്മിരില്‍ മിന്നലാക്രമണം നടത്തിയ ജവാന്മാര്‍ക്ക് സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. ഓപറേഷനില്‍ പങ്കെടുത്ത നാല്, അഞ്ച് പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് റെജിമെന്റിലെ 22 സൈനികര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയുടെ വിവിധ സേന മെഡലുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മിന്നലാക്രമണത്തില്‍ പങ്കെടുത്തവര്‍ ആരൊക്കെയാണെന്ന് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മിന്നലാക്രമണത്തില്‍ നേരിട്ട് പങ്കാളിയായ നാലാം പാരാ റെജിമെന്റിലെ മേജര്‍ക്ക് സൈനിക ബഹുമതികളില്‍ രണ്ടാമത്തേത്തായ കീര്‍ത്തിചക്ര ലഭിച്ചു. 


മൂന്ന് ഓഫീസര്‍മാര്‍ക്കും രണ്ട് ജവന്മാര്‍ക്കും ശൗര്യചക്ര ലഭിച്ചു.  രണ്ട് കേണല്‍ മമാര്‍ യുദ്ധ സേന മെഡലിനും മറ്റ് 14 ജവാന്മാര്‍ സേന മെഡലിനും അര്‍ഹരായി. ഇവരില്‍ ഒരാള്‍ക്ക് മുന്‍പും സുത്യര്‍ഹ സേവനത്തിന് സേന മെഡല്‍ ലഭിച്ചിട്ടുണ്ട്. 


പാക് അധീന കശ്മിരില്‍ സെപ്തംബര്‍ 29 നാണ് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയത്. കശ്മീരിലെ ഉറി സൈനിക ക്യാംപിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിനു തിരിച്ചടിയായിരുന്നു സൈന്യത്തിന്‍റെ ഈ മിന്നലാക്രമണം.