The Kerala Story Ban: ദ് കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം നിരോധിച്ചതില്‍ തമിഴ് നാടിനും പശ്ചിമ ബംഗാളിനും സുപ്രീം കോടതി നോട്ടീസ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ദ് കേരള സ്റ്റോറി  എന്ന ചിത്രം രാജ്യത്തുടനീളം ഒരു പ്രശ്‌നവുമില്ലാതെ പ്രദര്‍ശനം തുടരുമ്പോള്‍ പശ്ചിമ ബംഗാളില്‍ ചിത്രം നിരോധിച്ചതിന് പിന്നിലെ യുക്തി എന്താണെന്ന് സുപ്രീം കോടതി ആരാഞ്ഞു. തമിഴ്‌നാട്ടിൽ സിനിമ നിരോധിച്ചിട്ടില്ലെങ്കിലും, ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിൽ ഇത് പ്രദർശിപ്പിക്കേണ്ടെന്ന് തിയേറ്റർ ഉടമകൾ തീരുമാനിച്ചു, ഇതും ഒരു തരത്തില്‍ നിരോധനമാണ്, സുപ്രീം കോടതി ചൂണ്ടിക്കാട്ടി.


Also Read:  Love life: പ്രണയം ഈ രാശിക്കാര്‍ക്ക് കിട്ടാക്കനി, ജീവനുതുല്യം പങ്കാളിയെ സ്നേഹിച്ചാലും ഈ രാശിക്കാര്‍ ദുഖിതര്‍ 
 
"എന്തുകൊണ്ട് പശ്ചിമ ബംഗാൾ ഈ സിനിമ നിരോധിക്കണം? സമാനമായ ജനസംഖ്യാ ഘടനയുള്ള സംസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ഇത് സമാധാനപൂര്‍വ്വമായി പ്രദര്‍ശിപ്പിക്കുന്നു. ഒന്നും സംഭവിച്ചിട്ടില്ല. ഇതിന് സിനിമയുടെ കലാമൂല്യവുമായി യാതൊരു ബന്ധവുമില്ല," ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ച് നിരീക്ഷിച്ചു. ഈ വിഷയത്തില്‍  സുപ്രീം കോടതി പശ്ചിമ ബംഗാളിനും തമിഴ്‌നാടിനും നോട്ടീസ് അയച്ചു.  ഹര്‍ജിയില്‍ അടുത്ത ബുധനാഴ്ച വീണ്ടും വാദം  കേള്‍ക്കും. 


Also Read:  The Kerala Story Ban: ദ് കേരള സ്റ്റോറി തമിഴ് നാടും പശ്ചിമ ബംഗാളും നിരോധിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശബാന ആസ്മി
 
പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി,  ഇന്റലിജൻസ് വിവരങ്ങള്‍ ഉദ്ധരിച്ച് സിനിമ പ്രദര്‍ശിപ്പിക്കുന്നത് സംസ്ഥാനത്ത്  ക്രമസമാധാന പ്രശ്‌നമുണ്ടായേക്കാമെന്ന് അവകാശപ്പെട്ടു. 


Also Read: The Kerala Story Update: മധ്യ പ്രദേശിന്‌ പിന്നാലെ ഉത്തര്‍ പ്രദേശിലും 'ദ് കേരള സ്റ്റോറി' Tax Free 
 
തമിഴ്‌നാട്ടിൽ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് ഏർപ്പെടുത്തിയ സുരക്ഷയെ കുറിച്ചും കോടതി ആരാഞ്ഞു. ഈ അവസരത്തില്‍ തിയേറ്ററുകൾ ആക്രമിക്കപ്പെടുമ്പോൾ സർക്കാരിന് മുന്നില്‍ ഇതല്ലാതെ മറ്റ് പോം വഴികള്‍ ഒന്നുമില്ല എന്ന് സർക്കാർ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കൂടാതെ,  കേരളത്തിലെ 32,000 സ്ത്രീകളെ നിർബന്ധിച്ച് ഇസ്ലാം മതത്തിലേയ്ക്ക് ചേര്‍ക്കുകയും അവര്‍ പിന്നീട്  ഐഎസിൽ ചേരുകയും ചെയ്തുവെന്നും ഇത് തെറ്റായ അവകാശവാദമാണെന്നും പ്രതിപക്ഷം ആരോപിച്ചു.


ഓരോ ദിവസവും തങ്ങൾക്ക് ലക്ഷക്കണക്കിന് പണം നഷ്‌ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്‍റെ നിർമ്മാതാക്കൾ ബംഗാൾ നിരോധനത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഈ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ഇരു സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് നല്‍കുകയായിരുന്നു. 


ദി കേരള സ്റ്റോറി' നിരോധിച്ച ആദ്യ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. സംസ്ഥാനത്ത് ക്രമസമാധാനപാലനത്തിനായി വിദ്വേഷമോ അക്രമമോ ഉണ്ടാകാതിരിക്കാൻ സിനിമയുടെ പ്രദർശനം നിരോധിച്ചതായി വിജ്ഞാപനത്തിൽ സർക്കാർ അറിയിച്ചിരുന്നു. .


ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വികലമായ ചിത്രമാണ് 'ദ് കേരള സ്റ്റോറി' എന്നാൽ 'ദ് കശ്മീർ ഫയൽസ്' സമൂഹത്തിലെ ഒരു വിഭാഗത്തെ അപമാനിക്കാനാണ് നിർമ്മിച്ചതെന്ന് മമത ബാനർജി തിങ്കളാഴ്ച ആരോപിച്ചിരുന്നു. വർഗീയ രാഷ്ട്രീയം സൃഷ്ടിക്കാൻ ബിജെപി ലക്ഷ്യമിടുന്നതായും അവര്‍ പറഞ്ഞു.  


32,000 സ്ത്രീകൾ ഐഎസിൽ ചേര്‍ന്നു എന്നത് ഏറെ അതിശയോക്തി കലർന്ന വാസ്തവ വിരുദ്ധമായ കണക്കാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ഇത് സിനിമയെ വന്‍ വിവാദത്തിലേയ്ക്ക് നയിച്ചു.  


അതേസമയം, ബിജെപി ഇതര സംസ്ഥാനങ്ങളിൽ ചിത്രത്തിന് തടസ്സങ്ങൾ നേരിട്ടപ്പോൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സിനിമയ്ക്ക് നികുതിയിളവ് ലഭിച്ചു.


ആദ ശർമ്മ നായികയായി എത്തിയ  'ദ് കേരള സ്റ്റോറി' മെയ്‌ 5 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ ഇസ്ലാം മതം സ്വീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയിൽ (ISIS) ചേരുന്നതിന്‍റെയും പിന്നീട് അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെയും കഥയാണ് 'ദ് കേരള സ്റ്റോറി'യുടെ ഇതിവൃത്തം. കുടുക്കില്‍പ്പെടുന്ന മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.  


അതേസമയം, കേരളത്തിലെ  32,000 സ്ത്രീകൾ മതപരിവർത്തനം ചെയ്യപ്പെടുകയും ഇന്ത്യയിലും ലോകമെമ്പാടും തീവ്രവാദ ദൗത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തുവെന്ന് സിനിമ തെറ്റായി അവകാശപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലും ചിത്രം വിവാദമായിരുന്നു. 


വിപുൽ അമൃത്‌ലാൽ ഷായുടെ സൺഷൈൻ പിക്‌ചേഴ്‌സ് നിർമ്മിച്ച ചിത്രം മുസ്ലീം  തീവ്രവാദ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 5 ന് കർണാടകയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ചിത്രത്തെ പ്രശംസിച്ചിരുന്നു....   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.