Love life: പ്രണയം ഈ രാശിക്കാര്‍ക്ക് കിട്ടാക്കനി, ജീവനുതുല്യം പങ്കാളിയെ സ്നേഹിച്ചാലും ഈ രാശിക്കാര്‍ ദുഖിതര്‍

Love life and Zodiac Signs: ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ പങ്കാളികളുമൊത്തുള്ള ജീവിതം ഏറെ പ്രധാനമാണ്. അതായത്, ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയങ്ങള്‍ സമ്മാനിക്കുന്നത് നാം സ്നേഹിക്കുന്നവരാണ്. 

നമ്മുടെ പങ്കാളികളെ ജീവനുതുല്യം സ്നേഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍, ചിലര്‍ തങ്ങളുടെ പങ്കാളികളെഎത്ര സ്നേഹിച്ചാലും ആ സ്നേഹം അവര്‍ക്ക് തിരികെ ലഭിക്കില്ല. അതായത്, പങ്കാളിയെ ഒരുപാട് സ്നേഹിച്ചാലും ചില രാശിയില്‍പ്പെട്ടവര്‍ക്ക് ആ പ്രണയം തിരികെ ലഭിക്കില്ല. അതായത്,  പ്രണയത്തിൽ ചിലപ്പോള്‍ ഇവര്‍ ചതിക്കപ്പെടാറുണ്ട്.  

1 /5

ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും പ്രണയിച്ചിട്ടില്ലാത്ത ഒരു വ്യക്തിയും ഉണ്ടാകില്ല, കാരണം പ്രണയം അത്ര മനോഹരമായ ഒരു വികാരമാണ്. എന്നാൽ, ജ്യോതിഷം പറയുന്നതനുസരിച്ച് പ്രണയത്തിന്‍റെ കാര്യത്തില്‍ ഹതഭാഗ്യരായ ചില രാശിക്കാര്‍ ഉണ്ട്. ഈ രാശിക്കാര്‍ അവരുടെ പങ്കാളികളെ ജീവനുതുല്യം സ്നേഹിക്കും, എന്നാല്‍, തിരികെ ലഭിക്കുന്നത് വഞ്ചനയായിരിയ്ക്കും. അതായത് ചില രാശിക്കാര്‍ പ്രണയത്തിന്‍റെ കാര്യത്തില്‍ ഭാഗ്യശാലികള്‍ അല്ല.   ജ്യോതിഷത്തില്‍ ചില രാശിക്കാരുടെ പ്രത്യേകതയായി പറയുന്നത് പ്രണയത്തിന്‍റെ കാര്യത്തില്‍ ഭാഗ്യമില്ല എന്നാണ്. അത്തരം രാശിക്കാരെ അറിയാം... 

2 /5

ചിങ്ങം രാശി (Leo Zodiac Sign) ചിങ്ങം രാശിക്കാർ  പ്രണയത്തില്‍  ദൗര്‍ഭാഗ്യക്കാരാണ് എന്നാണ്  ജ്യോതിഷം പറയുന്നത്. കാരണം, ഇവര്‍ ദേഷ്യപ്പെടുന്ന സ്വഭാവമുള്ളവരാണ്. കൂടെക്കൂടെ ദേഷ്യപ്പെടുന്ന ഇവരുടെ സ്വഭാവം പങ്കാളികളുടെ അനിഷ്ടത്തിന് ഇടയാക്കുന്നു. കൂടാതെ, അവരുടെ ഈ സ്വഭാവം മൂലം  പങ്കാളിയ്ക്ക് അവരോടുള്ള ഇഷ്ടം കുറയുന്നു. മെല്ലെ അവരുടെ ബന്ധം വഷളാകാന്‍ ഇത് ഇടയാക്കുന്നു. 

3 /5

മിഥുനം രാശി (Gemini Zodiac Sign) ജ്യോതിഷ പ്രകാരം, മിഥുന രാശിക്കാർ തങ്ങളുടെ പങ്കാളിയെ വളരെയധികം ശ്രദ്ധിക്കുകയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും. എന്നാല്‍, പ്രണയ ബന്ധത്തിന്‍റെ കാര്യത്തിൽ അവർ പലതവണ വഞ്ചിക്കപ്പെടും.

4 /5

കുംഭം  രാശി (Aquarius Zodiac Sign) ഈ രാശിക്കാർ തങ്ങളുടെ പങ്കാളിക്ക് വേണ്ടി സ്വയം സമർപ്പിക്കുന്നു, എന്നാൽ, തിരികെ അവര്‍ക്ക് ആ സ്നേഹം ലഭിക്കുന്നില്ല.  

5 /5

കന്നി രാശി   (Virgo Zodiac Sign) ഈ രാശിയിലെ ആളുകൾ പെരുമാറ്റത്തിൽ വളരെ റൊമാന്‍റിക് ആണ്. ഒപ്പം അവര്‍ അവരുടെ പങ്കാളിയെ വളരെയധികം ശ്രദ്ധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. എന്നാൽ, ഉയർന്ന പ്രതീക്ഷകൾ ഇവര്‍ വച്ചു പുലര്‍ത്തുന്നതിനാല്‍ അവരുടെ ബന്ധം വഷളാകുന്നു.

You May Like

Sponsored by Taboola