The Kerala Story Ban: ദ് കേരള സ്റ്റോറി തമിഴ് നാടും പശ്ചിമ ബംഗാളും നിരോധിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശബാന ആസ്മി

The Kerala Story Ban: ക്രമസമാധാന പ്രശ്‌നങ്ങളും മോശം പൊതുജന പ്രതികരണവും ചൂണ്ടിക്കാട്ടിയാണ്  ഞായറാഴ്ച മുതൽ തമിഴ്‌ നാട്ടിലുടനീളം  ചിത്രത്തിന്‍റെ പ്രദർശനം റദ്ദാക്കിയത്.  TMC ഭരിയ്ക്കുന്ന പശ്ചിമ ബംഗാളും ചിത്രം നിരോധിച്ചു

Written by - Zee Malayalam News Desk | Last Updated : May 9, 2023, 03:59 PM IST
  • ക്രമസമാധാന പ്രശ്‌നങ്ങളും മോശം പൊതുജന പ്രതികരണവും ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച മുതൽ തമിഴ്‌ നാട്ടിലുടനീളം ചിത്രത്തിന്‍റെ പ്രദർശനം റദ്ദാക്കിയത്. TMC ഭരിയ്ക്കുന്ന പശ്ചിമ ബംഗാളും ചിത്രം നിരോധിച്ചു
The Kerala Story Ban: ദ് കേരള സ്റ്റോറി തമിഴ് നാടും പശ്ചിമ ബംഗാളും നിരോധിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശബാന ആസ്മി

The Kerala Story Ban: അടുത്തിടെ പുറത്തിറങ്ങിയ വിവാദ ചിതമായ "ദ് കേരള സ്റ്റോറി" തമിഴ് നാടും പശ്ചിമ ബംഗാളും നിരോധിച്ചതിനെ രൂഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ബോളിവുഡ് താരം ശബാന ആസ്മി.  

ആമിർ ഖാൻ നായകനായ 'ലാൽ സിംഗ് ഛദ്ദ' റിലീസ് ചെയ്യാൻ ആഗ്രഹിക്കാത്തവരെപ്പോലെ 'ദ് കേരള സ്റ്റോറി' നിരോധിക്കാൻ ആഗ്രഹിക്കുന്നവരും തെറ്റുകാരാണ് എന്ന് അവര്‍ പറഞ്ഞു. 

Also Read:  The Kerala Story Update: മധ്യ പ്രദേശിന്‌ പിന്നാലെ ഉത്തര്‍ പ്രദേശിലും 'ദ് കേരള സ്റ്റോറി' Tax Free 

 ക്രമസമാധാന പ്രശ്‌നങ്ങളും മോശം പൊതുജന പ്രതികരണവും ചൂണ്ടിക്കാട്ടിയാണ്  ഞായറാഴ്ച മുതൽ തമിഴ്‌ നാട്ടിലുടനീളം മൾട്ടിപ്ലക്‌സുകൾ വിവാദ ചിത്രത്തിന്‍റെ പ്രദർശനം റദ്ദാക്കിയത്.  അതേസമയം, TMC ഭരിയ്ക്കുന്ന പശ്ചിമ ബംഗാളും ചിത്രം നിരോധിച്ചിരുന്നു. 

Also Read:  Copper Rich Foods: ശരീരത്തില്‍ ചെമ്പിന്‍റെ അഭാവം പരിഹരിക്കാം, ഇവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ

വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായാണ് സംസ്ഥാനത്ത് ചിത്രം നിരോധിച്ചത് എന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറയുന്നത്. തിങ്കളാഴ്ച രാവിലെയാണ്  മമത ബാനർജി വിവാദ ചിത്രം ‘ദ് കേരള സ്റ്റോറി’ സംസ്ഥാനത്ത് പ്രദർശിപ്പിക്കുന്നത് അടിയന്തരമായി നിരോധിക്കാൻ ഉത്തരവിട്ടത്. കൂടാതെ നിരോധനം ലംഘിച്ച് ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിയ്ക്കുമെന്നും ഉത്തരവില്‍ പറയുന്നു. 

ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വികലമായ ചിത്രമാണ് 'ദ് കേരള സ്റ്റോറി' എന്നാൽ 'ദ് കശ്മീർ ഫയൽസ്' സമൂഹത്തിലെ ഒരു വിഭാഗത്തെ അപമാനിക്കാനാണ് നിർമ്മിച്ചതെന്ന് മമത ബാനർജി തിങ്കളാഴ്ച ആരോപിച്ചിരുന്നു.

ഇതോടെയാണ് സംസ്ഥാന സര്‍ക്കാരുകള്‍ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിനെ വിമര്‍ശിച്ച് ശബാന ആസ്മി  രംഗത്ത്‌ എത്തിയത്. 

ഒരു സിനിമ റിലീസ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് അല്ലാതെ മറ്റാർക്കും അവകാശമില്ലെന്ന് ആസ്മി ട്വീറ്റിൽ പറഞ്ഞു. "ആമിർ ഖാന്‍റെ #ലാൽ സിംഗ് ഛദ്ദ  നിരോധിക്കാൻ ആഗ്രഹിച്ചവരെ പോലെ തന്നെതെറ്റുകാരാണ്  #The Kerala Story നിരോധിക്കണമെന്ന് പറയുന്നവരും.  ഒരു സിനിമ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പാസാക്കിക്കഴിഞ്ഞാൽ പിന്നെ അത് തടയാന്‍ ആർക്കും അവകാശമില്ല', 72 കാരിയായ നടി മൈക്രോബ്ലോഗിംഗ് സൈറ്റിൽ എഴുതി.

2022 ഓഗസ്റ്റ് 11-ന് ആമിര്‍ ഖാന്‍ നായകനായി എത്തിയ 'ലാൽ സിംഗ് ഛദ്ദ' റിലീസ് ചെയ്യുന്നതിന് മുന്നോടിയായി സോഷ്യൽ മീഡിയയിലെ #BoycottBollywood ട്രെൻഡിനെ കുറിച്ച് ആസ്മി പരാമർശിക്കുകയായിരുന്നു.

ആദ ശർമ്മ നായികയായി എത്തുന്ന  'ദ് കേരള സ്റ്റോറി' വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ ഇസ്ലാം മതം സ്വീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയയിൽ (ISIS) ചേരുന്നതിന്‍റെയും പിന്നീട് അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെയും കഥയാണ് 'ദ് കേരള സ്റ്റോറി'യുടെ ഇതിവൃത്തം. കുടുക്കില്‍പ്പെടുന്ന മൂന്ന് പെണ്‍കുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്.  

അതേസമയം, കേരളത്തിലെ  32,000 സ്ത്രീകൾ മതപരിവർത്തനം ചെയ്യപ്പെടുകയും ഇന്ത്യയിലും ലോകമെമ്പാടും തീവ്രവാദ ദൗത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തുവെന്ന് സിനിമ തെറ്റായി അവകാശപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലും ചിത്രം വിവാദമായിരുന്നു. 

 വിപുൽ അമൃത്‌ലാൽ ഷായുടെ സൺഷൈൻ പിക്‌ചേഴ്‌സ് നിർമ്മിച്ച ചിത്രം മുസ്ലീം  തീവ്രവാദ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 5 ന് കർണാടകയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ചിത്രത്തെ പ്രശംസിച്ചിരുന്നു....   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News