കൊൽക്കത്ത: നന്ദിഗ്രാം തെരഞ്ഞെടുപ്പ് സംബന്ധിച്ച് മമതാ ബാനർജി സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് മാറ്റിവച്ചു. ബിജെപി (BJP) നേതാവ് സുവേന്ദു അധികാരിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് കൽക്കട്ട ഹൈക്കോടതി ജൂൺ 24ലേക്ക് മാറ്റി വച്ചു. ഇന്ന് വാദം കേൾക്കുമെന്ന് കൽക്കട്ട ഹൈക്കോടതി (Calcutta High Court) അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ സെർവറുകൾ പ്രവർത്തനരഹിതമായിരുന്നെന്ന് മമത ബാനർജി (Mamata Banerjee) ആരോപിച്ചിരുന്നു. ​വോട്ടെണ്ണൽ കേന്ദ്രത്തിലെ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഭീഷണികൾ ഉണ്ടായിരുന്നതായും മമത ആരോപിച്ചിരുന്നു. നന്ദി​ഗ്രാമിൽ പരാജയപ്പെട്ടെങ്കിലും മമത ബം​ഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുമെന്നാണ് റിപ്പോർട്ടുകൾ.


ALSO READ: West Bengal: മമത - കേന്ദ്ര സര്‍ക്കാര്‍ പോര് മുറുകുന്നു, ഈ ​നി​ര്‍​ണാ​യ​ക സ​മ​യ​ത്ത് ചീ​ഫ് സെ​ക്ര​ട്ട​റി​യെ വി​ട്ട​യ​യ്ക്കില്ലെന്ന് Mamata Banerjee


ആറ് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പിൽ ജയിക്കാനായില്ലെങ്കിൽ മമതയ്ക്ക് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരും. അഭിഭാഷകനായ സഞ്ജയ് ബസുവാണ് ഹർജി നൽകിയത്. മമത മന്ത്രിസഭയിൽ അം​ഗമായിരുന്ന സുവേന്ദു അധികാരി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് തൃണമൂൽ കോൺഗ്രസ് (Trinamool congress) വിട്ട് ബിജെപിയിൽ ചേർന്നത്. നന്ദി​ഗ്രാമിൽ വിജയിച്ച സുവേന്ദു അധികാരിയെ ബിജെപി പ്രതിപക്ഷ നേതാവാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.