Narada Case : Trinamool Congress നേതാക്കൾക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കൊൽക്കത്ത High Court

പശ്ചിമ ബംഗാളിലെ ലോക്ഡൗണിന്റെ സാഹചര്യത്തിൽ നിരവധി നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 28, 2021, 01:55 PM IST
  • അറസ്റ്റിലായ നാല് പേരിൽ മൂന്ന് പേർ മുഖ്യമന്ത്രി മമത ബാനർജിയുടെ മന്ത്രസഭയിലെ മന്ത്രിമാരാണ്.
  • പശ്ചിമ ബംഗാളിലെ ലോക്ഡൗണിന്റെ സാഹചര്യത്തിൽ നിരവധി നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
  • കൊൽക്കത്ത ഹൈകോടതിയിലെ അഞ്ചഗ ജസ്റ്റിസുമാരുടെ ബെഞ്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്.
  • എന്നാൽ കോടതി ജാമ്യം അനുവദിച്ചാൽ കേസിൽ സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് സിബിഐ കോടതിയോട് അറിയിച്ചു
Narada Case : Trinamool Congress നേതാക്കൾക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കൊൽക്കത്ത High Court

Kolkata: നാരദ കേസിൽ  (Narada Case) അറസ്റ്റിലായ നാല് തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് കൊൽക്കത്ത ഹൈകോടതി വെള്ളിയാഴ്ച്ച ഇടക്കാല ജാമ്യം അനുവദിച്ചു. അറസ്റ്റിലായ നാല് പേരിൽ മൂന്ന് പേർ മുഖ്യമന്ത്രി മമത ബാനർജിയുടെ മന്ത്രസഭയിലെ മന്ത്രിമാരാണ്. പശ്ചിമ ബംഗാളിലെ ലോക്ഡൗണിന്റെ സാഹചര്യത്തിൽ നിരവധി നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

കൊൽക്കത്ത ഹൈകോടതിയിലെ (High Court)  അഞ്ചഗ ജസ്റ്റിസുമാരുടെ ബെഞ്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. എന്നാൽ കോടതി ജാമ്യം അനുവദിച്ചാൽ കേസിൽ സ്വാധീനം ചെലുത്താൻ  സാധിക്കുമെന്ന് സിബിഐ കോടതിയോട് അറിയിച്ചു. അത് മാത്രമല്ല  ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും ഇപ്പോൾ ഇടക്കാല ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു.

ALSO READ: Narada Case : സിബിഐ കേസിലെ എല്ലാ പ്രതികളെയും എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല ; ചോദ്യവുമായി നാരദ ന്യൂസ് എഡിറ്റർ

മന്ത്രിമാരായ സുബ്രത മുഖർജി, ഫിർഹാദ് ഹക്കീം, തൃണമൂൽ കോൺഗ്രസ് എം‌എൽ‌എ മദൻ മിത്ര, മുൻ മേയർ സോവൻ ചാറ്റർജി എന്നിവർ ഇപ്പോൾ ഹൈകോടതിയുടെ നിർദ്ദേശപ്രകാരം വീട്ടുതടങ്കലിലാണ്. 

2014 ൽ ഒരു ന്യൂസ് ചാനൽ നടത്തിയ സ്റ്റിങ് ഓപ്പറേഷനിൽ ഈ നാല് ടിഎംസി നേതാക്കൾ കൈക്കൂലി വാങ്ങുന്നത് ക്യാമറയിൽ വ്യക്തമായിരുന്നു. ഈ നാല് ടിഎംസി നേതാക്കളുടെ അറസ്റ്റിന് പിന്നാലെ കൊൽക്കത്ദത നഗരത്തിൽ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.

ALSO READ: Narada Case : TMC നേതാക്കളുടെ ജാമ്യം കൊൽക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തു

നാരദ കൈക്കൂലിക്കേസിൽ നാല് കുറ്റാരോപിതർക്കെതിരെ കുറ്റപത്രം സമർപ്പിക്കാനും പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കാനും ​ഗവർണർ ​ജ​ഗദീപ് ധൻഖർ സിബിഐക്ക് അനുമതി നൽകിയിരുന്നു. നാരദയുടെ (Narada Case) ഒളിക്യാമറയിൽ കുടുങ്ങിയ അന്ന് പണം സ്വീകരിച്ച മന്ത്രിമാരായിരുന്നു നാല് പേരും. 

ALSO READ: നാരദ കൈക്കൂലിക്കേസ്; തൃണമൂൽ മന്ത്രിമാരുടെ അറസ്റ്റിനെതിരെ പ്രതിഷേധം, സിബിഐ ഓഫീസിന് നേരെ കല്ലേറ്

2014ലാണ് കേസിന് ആസ്പദമായ സംഭവം. ബം​ഗാളിൽ നിക്ഷേപത്തിന് ശ്രമിച്ച വ്യവസായി ഏഴ് തൃണമൂൽ എംപിമാർക്കും നാല് മന്ത്രിമാർക്കും ഒരു എംഎൽഎയ്ക്കും പൊലീസിനും കൈക്കൂലി നൽകിയെന്നാണ് കേസ്. തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ നാരദ ന്യൂസ് പുറത്ത് വിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News