അലഹബാദ്: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. ഇത് മുസ് ലിം സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണ്. വ്യക്തിനിയമ ബോർഡുകൾ ഭരണഘടനക്ക് മുകളിലല്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. മുത്തലാഖിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട മുസ്ലിം സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ വാദം നടന്നുകൊണ്ടിരിക്കവേ അലഹബാദ് ഹൈക്കോടതിയുടെ വിധി വിധിക്ക് വലിയ പ്രസക്തിയാണുള്ളത്. 


വിഷയത്തിൽ ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡും കേന്ദ്രസർക്കാറും നിലപാടുകൾ വിശദീകരിച്ചു കൊണ്ട് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 


എന്നാൽ, മുത്തലാഖ് ഭരണഘടന അനുസരിച്ചുള്ള സാമുദായിക ആചാരമാണെന്നും ഇത്തരത്തിലുള്ള ആചാരങ്ങൾ വെച്ചു പുലർത്താൻ മുസ് ലിം സമുദായത്തിന് അവകാശമുണ്ടെന്നും പേഴ്സണൽ ലോ ബോർഡിന്‍റെ നിലപാട്.