ഭുവനേശ്വർ: ഒഡീഷയിലെ  ഭുവനേശ്വറിൽ എഴുപതുകാരന് കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടിടങ്ങൾ സീൽ ചെയ്തതായി റിപ്പോർട്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇയാൾ ഔസ്ട്രേലിയയിൽ നിന്നുമാണ് ഭുവനേശ്വറിൽ എത്തിയത്.  ഇതിനെ തുടർന്ന് ഇവിടത്തെ മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള ജാദുപുർ, സുന്ദർപാഡ  എന്നിവിടങ്ങളാണ് സീൽ ചെയ്തത്. 


Also read: 'ചൈന വൈറസ് ഗോബാക്ക്' വിളിച്ച് ബിജെപി എംഎൽഎയുടെ പ്രകടനം 


സുന്ദർപാഡയിലെ കപില പ്രസാദ് കോളനിയിലായിരുന്നു ഈ എഴുപതുകാരൻ തമാസിച്ചിരുന്നത്.  ഇയാളെകൂടാതെ വേറൊരാൾക്ക് കൂടിയും  കോറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്ന് ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ പി. സി. ചൌദരി വ്യക്തമാക്കി. 


Also read: Corona പ്രതിരോധം: വീണ്ടും മാതൃകയായി കിങ് ഖാൻ #Coronovirus 


കൂടാതെ കോറോണ സ്ഥിരീകരിച്ച ബോമിഹാലിലും ആരെയും കടക്കാൻ അനുവദിക്കുന്നില്ലയെന്നും അദ്ദേഹം പറഞ്ഞു.