ന്യൂഡല്‍ഹി:വിവിധ സംസ്ഥാനങ്ങളിലായി നഴ്സുമാരുൾപ്പടെ 50 ലധികം ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് - 19(കൊറോണ വൈറസ്‌) രോഗം സ്ഥിരീകരിച്ച 
സാഹചര്യത്തിൽ കൊറോണ വാർഡുകളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കാൻ കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് 
യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2020 മാർച്ച് 11ന് WHO കൊറോണയെ മഹാമാരിയായി പ്രഖ്യാപിക്കുകയും മാർച്ച് 19ന് ആരോഗ്യ പ്രവർത്തകർക്കായുള്ള ഇടക്കാല മാർഗ്ഗ നിർദ്ദേശങ്ങൾ
 പുറപ്പെടുവിക്കുകയും ചെയ്തെങ്കിലും ദേശീയ കൊവിഡ് 19 മാനേജ്മെൻ്റ് പ്രോട്ടോക്കോൾ തയ്യാറാക്കാൻ പോലും കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറായിട്ടില്ല.


ആരോഗ്യ പ്രവർത്തകർക്കാവശ്യമായ അവശ്യ വസ്തുക്കളുടെ ദൗർലഭ്യവും അശാസ്ത്രീയമായ രോഗീപരിചരണവും മൂലം നിരവധി
ആരോഗ്യ പ്രവർത്തകരാണ് അനുദിനം രോഗബാധിതരാകുന്നതെന്ന് UNA ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.


ആരോഗ്യ പ്രവർത്തകർക്ക് വ്യക്തി സംരക്ഷണത്തിന് ആവശ്യമായ ഉപകരണങ്ങൾ ഉറപ്പു വരുത്തുക, 
കൊറോണ വാർഡിൽ ജോലി ചെയ്യുന്നവർക്കായി പ്രത്യേക താമസ സൗകര്യവും യാത്രാ -ഭക്ഷണ സൗകര്യങ്ങളും ഏർപ്പെടുത്തുക, 
നഴ്സുമാരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് സൗജന്യമായ കൊറോണ ടെസ്റ്റിനും രോഗബാധിരായവർക്ക് സൗജന്യ ചികിത്സക്കും സൗകര്യങ്ങളൊരുക്കുക, 
ജോലിക്കിടയിൽ രോഗ ബാധിതരാകുന്ന ആരോഗ്യ പ്രവർത്തകരുടെ കുടുംബത്തിനാവശ്യമായ സംരക്ഷണം തുടങ്ങിയ ആവശ്യങ്ങളും ഹ
ർജിയിൽ UNA ഉന്നയിച്ചിട്ടുണ്ട്.


Also read:നിസാമുദ്ദീന്‍ മത സമ്മേളനം;ഇനിയും ഇരുന്നൂറ് വിദേശികളെ കണ്ടെത്തണം?


കൊവിഡിൻ്റെ പേരിൽ ആരോഗ്യ പ്രവർത്തകർക്ക് താമസ സൗകര്യം നിഷേധിക്കുന്ന വീട്ടുടമസ്ഥർക്കെതിരെ നിയമ നടപടി, 
താത്കാലിക ജീവനക്കാരുൾപ്പടെയുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകരെയും കേന്ദ്രം പ്രഖ്യാപിച്ച ആരോഗ്യ പരിരക്ഷാ ഇൻഷൂറൻസിൽ ഉൾപ്പെടുത്താനുള്ള 
നടപടി, കൊവിഡ് 19ൻ്റെ പേരിൽ ആരോഗ്യ പ്രവർത്തകരുടെ ശമ്പളവും ആനുകൂല്യങ്ങളും തടയുന്ന മാനേജ്മെൻറുകൾക്കെതിരെ 
നടപടി തുടങ്ങിയ ആവശ്യങ്ങളും UNA യുടെ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.


അഡ്വ.സുഭാഷ് ചന്ദ്രൻ, അഡ്വ.ബിജു രാമൻ എന്നിവർ മുഖേനയാണ് കൊവിഡ് 19 മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ 
സുരക്ഷക്കായുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ തേടിയുള്ള ഹർജി UNA സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.