നിസാമുദ്ദീന്‍ മത സമ്മേളനം;ഇനിയും ഇരുന്നൂറ് വിദേശികളെ കണ്ടെത്തണം?

നിസമുദ്ദീനിലെ തബ്ലിഗി ജമാഅത്ത് സംഘടിപ്പിച്ച മത സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഇനിയും ഇരുന്നൂറ് വിദേശികളെ കണ്ടെത്തേണ്ടതുണ്ട്,ഡല്‍ഹി 

Last Updated : Apr 4, 2020, 02:45 PM IST
നിസാമുദ്ദീന്‍ മത സമ്മേളനം;ഇനിയും ഇരുന്നൂറ് വിദേശികളെ കണ്ടെത്തണം?

ന്യൂഡല്‍ഹി:നിസമുദ്ദീനിലെ തബ്ലിഗി ജമാഅത്ത് സംഘടിപ്പിച്ച മത സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ഇനിയും ഇരുന്നൂറ് വിദേശികളെ കണ്ടെത്തേണ്ടതുണ്ട്,ഡല്‍ഹി 
പോലീസ് ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.സംഘടകരില്‍ നിന്ന് കൃത്യമായ വിവരവും ശേഖരിക്കുന്നുണ്ട്,

എണ്ണത്തില്‍ പൊരുത്തകേടുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ ഡല്‍ഹി പോലീസ് പരിശോധിക്കുന്നുണ്ട്.നിലവില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത 
600 ല്‍ അധികം വിദേശികളെയാണ് കണ്ടെത്തിയത്,മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൊറോണ ബാധ സ്ഥിരീകരിച്ചതോടെയാണ് കേന്ദ്ര 
സര്‍ക്കാര്‍ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിവരം ശേഖരിക്കാന്‍ തുടങ്ങിയത്.വിസാ ചട്ടങ്ങള്‍ പാലിക്കാതെ മത സമ്മേളനത്തില്‍ 
പങ്കെടുത്ത വിദേശ പൗരന്മാരെ കരിമ്പട്ടികയില്‍ പെടുത്തുന്നതിനുള്ള തീരുമാനം അഭ്യന്തരമന്ത്രാലയം കൈകൊണ്ടിരുന്നു.തൊള്ളായിരത്തിലധികം 
വിദേശ പൌരന്മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

എന്നാല്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ ക്വാറന്‍റെയൈനില്‍ ആക്കുന്നതിനായാണ് ഇപ്പോള്‍ ഡല്‍ഹി പോലീസ് ശ്രമിക്കുന്നത്.പോലീസിനും 
ഡല്‍ഹി സര്‍ക്കാരിനും വിവരം ലഭിച്ചവരെ വിവിധ ആശുപത്രികളിലും മറ്റുമായി  ക്വാറന്‍റെയൈനില്‍ ആക്കിയിട്ടുണ്ട്,എന്നാല്‍ ഇനിയും കണ്ടെത്തനുള്ളവര്‍ 
വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്‌.ഇരുന്നൂറോളം പേരെ കണ്ടെത്തണം എന്നത് കൊറോണ വൈറസ്‌ ബാധയുടെ പശ്ചാത്തലത്തില്‍ പോലീസിനെ 
സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളി തന്നെയാണ്,എന്തായാലും ഡല്‍ഹി പോലീസ് ഈ വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്.
ഇവരെ സംരക്ഷിക്കുന്നവര്‍ക്കെതിരെയും കടുത്ത നടപടികള്‍ ഉണ്ടാകും.

Trending News