ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം ആളിക്കത്തുന്നത്തിനിടെ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​ നാളെ രാം​ലീ​ല മൈ​താ​നത്ത് ജനങ്ങളെ അഭിസംബോധന ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, പ്ര​ധാ​ന​മ​ന്ത്രിയ്ക്ക് നേരെ ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ഭീ​ക​ര​ര്‍ ശ്ര​മി​ക്കു​ന്ന​തായാണ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ നല്‍കുന്ന മു​ന്ന​റി​യി​പ്പ്.


അതിനാല്‍, ഡി​സം​ബ​ര്‍ 22-ന് ​രാം​ലീ​ല മൈ​താ​നത്ത് ​ബി​ജെ​പി​യു​ടെ മെ​ഗാ റാ​ലി​യില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.


2ാം എന്‍ഡിഎ സര്‍ക്കാരിന്‍റെ പദ്ധതികളും തീരുമാനങ്ങളും സംബന്ധിച്ച് പ്രധാനമന്ത്രി റാലിയില്‍ സംസാരിക്കുമെന്നാണ് സൂചന. 


റാലിയില്‍ മോ​ദി​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്താ​നാ​ണു ഭീ​ക​ര​ര്‍ ശ്ര​മി​ക്കു​ന്ന​തെന്ന റിപ്പോര്‍ട്ട് രഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ഡ​ല്‍​ഹി പോ​ലീ​സി​നും എ​സ്പി​ജി​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ (JeM) നേ​തൃ​ത്വ​ത്തി​ലാ​ണു മോദി​യെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​ണു ഏ​ജ​ന്‍​സി​ക​ള്‍ പ​റ​യു​ന്ന​ത്.


അതേസമയം, ബി​ജെ​പിയുടെ മെഗാ റാ​ലി​ക്കാ​യി ആ​യി​ര​ക്കണക്കിനാളുകള്‍ എ​ത്തു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ഡ​ല്‍​ഹി പോ​ലീ​സും എ​സ്പി​ജിയു​മാ​ണു രാം​ലീ​ല​ മൈതാനത്ത് പ്രധാനമന്ത്രിയ്ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​ത്. മോ​ദി​ക്കൊ​പ്പം ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കുമെന്നാണ് റിപ്പോര്‍ട്ട്.