New Delhi : രണ്ടാം മോദി സർക്കാരിന്റെ (Second Modi Government) വികസിപ്പിച്ച കേന്ദ്ര മന്ത്രിസഭയുടെ (Union Cabinet)  ആദ്യ യോഗം ഇന്ന് ചേരും. മന്ത്രിസഭയുടെ പുനഃസംഘടനയുടെ സാഹചര്യത്തിൽ മന്ത്രി പദവി  നഷ്ടപ്പെട്ട വിവിധ മുതിർന്ന നേതാക്കൾക്ക് മറ്റ് പാർട്ടി ചുമതലകൾ നല്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ മന്ത്രിസഭയിൽ ആറ് വനിതാമന്ത്രിമാർ കൂടി എത്തിയതോടെ ആകെ വനിതാ മന്ത്രിമാരുടെ എണ്ണം പതിനൊന്നിലേക്ക് ഉയർന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാത്രമല്ല ഇത്തവത്തെ മന്ത്രിസഭാ പുനഃസംഘടനത്തിലൂടെ (Cabinet Resuffle) പട്ടിക വിഭാഗത്തിൽ പെട്ട മന്ത്രമാരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ പട്ടിക വിഭാഗത്തിൽ ഉൾപ്പെട്ട 20 പേരാണ് മന്ത്രി സ്ഥാനത്ത് ഉള്ളത്. മന്ത്രിസഭ പുനഃസംഘടനത്തെ തുടർന്ന് സഹകരണ മന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്ക്ക് ലഭിച്ചു.


ALSO READ: Modi Cabinet Reshuffle 2021: ഡല്‍ഹിയില്‍നിന്നുള്ള സന്ദേശത്തിനായി 1 മണിവരെ കാത്തിരുന്നു, ഒടുക്കം രാജി സമര്‍പ്പിച്ച്‌ Saumitra Khan..!!


കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് (BJP) എത്തിയ ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്തിരുന്നു. മന്ത്രസഭയിലേക്കെത്തിയ  അസം മുൻമുഖ്യമന്ത്രി കൂടി ആയിരുന്ന സര്‍ബനാനന്ദ സോനോവാളിന് തുറമുഖം ജലഗതാതം ആയുഷ് മന്ത്രാലയങ്ങളുടെ ചുമതല ലഭിച്ചു.


ALSO READ: Performance മോശം..!! പ്രധാനമന്ത്രിയുടെ ബൗളിംഗില്‍ 'OUT' ആയത് ഈ പ്രമുഖര്‍...!!


ആരോഗ്യ മന്ത്രിയായി ഡോ ഹർഷവർധന് പകരം മന്‍സൂഖ് മാണ്ഡവ്യ ചുമതലയേറ്റു. രവി ശങ്കര്‍ പ്രസാദിന് പകരം അശ്വിനി വൈഷ്ണോവ് ഇന്നലെ ഐടി മന്ത്രിയായി ചുമതലയേറ്റിരുന്നു. ഒഡിഷയിൽ നിന്നുള്ള എംപിയാണ് അശ്വിനി വൈഷ്ണോവ്. 


ALSO READ: Union cabinet reshuffle: മുഖം മിനുക്കി രണ്ടാം മോദി സർക്കാർ: നിരവധി പുതുമുഖങ്ങൾ; പ്രടകനം മോശമായവർ പുറത്തേക്ക്


കിരൺ റിജിജു കേന്ദ്ര നിയമമന്ത്രാലയത്തിന്റ ചുമതലയേറ്റു. വാര്‍ത്ത വിതരണം, ധര്‍മ്മേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ ചുമതല അനുരാഗ് താക്കൂർ ഏറ്റെടുത്തിരുന്നു. ഡോ. ഭഗവത് കിഷണ റാവ് കരട് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മഹരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭ അംഗമാണ് അദ്ദേഹം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.