Performance മോശം..!! പ്രധാനമന്ത്രിയുടെ ബൗളിംഗില്‍ 'OUT' ആയത് ഈ പ്രമുഖര്‍...!!

ഇന്നത്തെക്കാലത്ത്  പ്രകടനം മോശമെങ്കില്‍  "OUT" ആവാന്‍ അധികം സമയം വേണ്ടിവരില്ല...  രണ്ടാം മോദി സര്‍ക്കാരില്‍ ഇന്ന് നടന്ന മന്ത്രിസഭാ പുനസംഘടന  (Modi Cabinet 2.0 Reshuffle) അതാണ്‌ തെളിയിയ്ക്കുന്നത്....!!

Written by - Zee Malayalam News Desk | Last Updated : Jul 7, 2021, 07:03 PM IST
  • 12 മന്ത്രിമാരാണ് ഇന്ന് പദവി രാജി വച്ചത്.
  • രാജി വച്ചവരില്‍ കേന്ദ്ര മന്ത്രിസഭയുടെ മുഖമെന്ന് വിശേഷിപ്പിക്കാവുന്ന പല പ്രമുഖരും ഉള്‍പ്പെട്ടത് ഏവരെയും അമ്പരപ്പി ക്കുന്നതായിരുന്നു. ര
Performance മോശം..!! പ്രധാനമന്ത്രിയുടെ  ബൗളിംഗില്‍   'OUT' ആയത് ഈ പ്രമുഖര്‍...!!

New Delhi: ഇന്നത്തെക്കാലത്ത്  പ്രകടനം മോശമെങ്കില്‍  "OUT" ആവാന്‍ അധികം സമയം വേണ്ടിവരില്ല...  രണ്ടാം മോദി സര്‍ക്കാരില്‍ ഇന്ന് നടന്ന മന്ത്രിസഭാ പുനസംഘടന  (Modi Cabinet 2.0 Reshuffle) അതാണ്‌ തെളിയിയ്ക്കുന്നത്....!!

12 മന്ത്രിമാരാണ് ഇന്ന് പദവി രാജി വച്ചത്.  രാജി വച്ചവരില്‍ കേന്ദ്ര മന്ത്രിസഭയുടെ മുഖമെന്ന്  വിശേഷിപ്പിക്കാവുന്ന പല പ്രമുഖരും  ഉള്‍പ്പെട്ടത് ഏവരെയും അമ്പരപ്പി ക്കുന്നതായിരുന്നു.  രവിശങ്കര്‍  പ്രസാദ്‌,  പ്രകാശ് ജാവദേക്കര്‍,  ഡോ. ഹര്‍ഷവര്‍ധന്‍  തുടങ്ങിയവരുടെ രാജി തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം..... 

ഇന്ന്  Clean bowled ആയ മന്ത്രിമാര്‍ ഇവരാണ് :-

1.    ശ്രീ സദാനന്ദ ഗൗഡ   (Shri D.V. Sadananda Gowda)

2.   ശ്രീ രവിശങ്കര്‍ പ്രസാദ്‌  (Shri Ravi Shankar Prasad)

3.   ശ്രീ താവര്‍ചന്ദ് ഗെഹ്ലോട്ട്      (Shri Thaawarchand Gehlot)

4.    ശ്രീ രമേഷ് പൊക്രിയാല്‍ നിശാങ്ക്   (Shri Ramesh Pokhriyal ‘Nishank’)

5.     ഡോ. ഹര്‍ഷവര്‍ധന്‍ (Dr. Harsh Vardhan)

6.      ശ്രീ പ്രകാശ് ജാവദേക്കര്‍  ( Shri Prakash Javadekar)

7.     ശ്രീ സന്തോഷ് ഗാംഗ്വര്‍   (Shri Santosh Kumar Gangwar)

8.     ശ്രീ ബാബുല്‍ സുപ്രിയോ  (Shri Babul Supriyo)

9.    ശ്രീ  ധോട്രെ സഞ്ജയ്‌ ഷംറോ    (Shri Dhotre Sanjay Shamrao)

10.   ശ്രീ രത്തന്‍ ലാലാ കടാരിയ   (Shri Rattan Lal Kataria)

11.    ശ്രീ പ്രതാപ് സാരംഗി  ( Shri Pratap Chandra Sarangi)

12.  ദേബശ്രീ ചൗധരി  ( Sushree Debasree Choudhury)  

അടുത്തിടെ പുതിയ IT നിയമങ്ങള്‍  നടപ്പാക്കുന്നത് സംബന്ധിച്ച് രവിശങ്കര്‍ പ്രസാദും ട്വിറ്റര്‍, ഫേസ് ബുക്ക്, വാട്സാപ് തുടങ്ങിയ സമൂഹമാധ്യമങ്ങളും തമ്മില്‍ വലിയ വാഗ്വാദം നടന്നിരുന്നു. 

കോവിഡ് കാലത്ത് താരമായിരുന്നു  ഡോ. ഹര്‍ഷ് വര്‍ധന്‍. . എന്നാല്‍ രണ്ടാം തരംഗം  നേരിടുന്നതില്‍ ഏറെ വിമര്‍ശനം അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. 

വിദ്യാഭ്യാസമന്ത്രി രമേഷ് പൊക്രിയാല്‍ നിശാങ്ക്  ആരോഗ്യകാരണങ്ങളാല്‍ പദവി ഉപേക്ഷിച്ചതായാണ് സൂചന.   

2022 നടക്കനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി രാജി വച്ചവര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കുമെന്നാണ് സൂചനകള്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News