പിതാവിന്റെ സംസ്കാര ചടങ്ങിൽ യോഗി പങ്കെടുക്കില്ല
ആനന്ദ് സിംഗ് ബിസ്ത് വൃക്കസംബന്ധമായ രോഗത്തെ തുടർന്ന് ദീർഘനാളായി ഡൽഹിയിലെ എയിംസിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10:44 നായിരുന്നു അന്ത്യം. എൺപത്തിയൊൻപത് വയസ്സായിരുന്നു.
ന്യുഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലയെന്ന് റിപ്പോർട്ട്.
പിതാവിന്റെ മരണ വിവരം അറിഞ്ഞപ്പോൾ യോഗി പറഞ്ഞത് ഇപ്രകാരമാണ് പിതാവിന്റെ അവസാന സമയം അദ്ദേഹത്തെ കാണണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കോറോണ വൈറസിനെതിരായ രാജ്യവ്യാപക പോരാട്ടത്തിൽ പങ്കുകൊണ്ടതിനാൽ തനിക്ക് അതിന് കഴിഞ്ഞില്ലെന്നുമാണ്.
Also read: Lock down: ഇളവുകളില്‍ തിരുത്തലുകളുമായി കേരളം ....
മാത്രമല്ല lock down ന്റെ വിജയത്തിനായി നാളെ നടക്കുന്ന അന്തിമ സംസ്കാര ചടങ്ങിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ചടങ്ങിൽ വളരെ കുറച്ച് ആളുകൾ മാത്രമേ പങ്കെടുക്കാൻ പാടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിംഗ് ബിസ്ത് വൃക്കസംബന്ധമായ രോഗത്തെ തുടർന്ന് ദീർഘനാളായി ഡൽഹിയിലെ എയിംസിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 10:44 നായിരുന്നു അന്ത്യം. എൺപത്തിയൊൻപത് വയസ്സായിരുന്നു.
ഉത്തർപ്രദേശ് സർക്കാരിൽ ഫോറസ്റ്റ് റേഞ്ചർ ആയിരുന്നു ആനന്ദ് സിംഗ് ബിസ്ത്.