തിരുവനന്തപുരം: ഇന്ന് മുതല്‍ നടപ്പിലാക്കിയ Lock down ഇളവുകളില്‍ തിരുത്തലുമായി സംസ്ഥാന സര്‍ക്കാര്‍ ....
ബൈക്കില്‍ രണ്ട് പേര്‍ യാത്ര ചെയ്യരുത്, വര്‍ക്ക് ഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ തുറക്കില്ല, ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതിയില്ല എന്നീ തുരുത്തലുകളാണ് ഇളവുകളില്‍ വരുത്തിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേയായിരുന്നു ഈ ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രകടിപ്പിച്ച അതൃപ്തിയെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവുകളില്‍ മാറ്റം വരുത്തിയത്.
ബാര്‍ബര്‍ ഷോപ്പുകള്‍, ഭക്ഷണശാലകള്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഹ്രസ്വദൂര ബസ് സര്‍വീസുകള്‍ക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നത്. ഇതാണിപ്പോള്‍ തിരുത്തിയത്.
പുതിയ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുവാന്‍ വൈകും. ആളുകള്‍ക്ക് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയും ഉടനെ ലഭിക്കില്ല. എന്നാല്‍, പാഴ്സല്‍ സൗകര്യം തുടരും.
അതേസമയം, Lock downമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേരളം ലംഘിച്ചില്ല എന്നും ഇളവുകള്‍ സംബന്ധിച്ച് എല്ലാ തീരുമാനങ്ങളും കേന്ദ്രത്തെ അറിയിച്ചാണ് സ്വീകരിച്ചിട്ടുള്ളതെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ഇന്നലെ രാത്രി തന്നെ വിശദമായി സംസാരിച്ചുവെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് അയച്ച കത്തിന് മറുപടി നല്‍കിയിട്ടുണ്ടെന്നും ടോം ജോസ് മാധ്യമങ്ങളെ അറിയിച്ചു.