Uttar Pradesh Assembly Election 2022: 5 സംസ്ഥാനങ്ങളില്‍ നിയമസഭ  തിരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ കണ്ണുകളും രാജ്യത്തെ ഏറ്റവും  വലിയ സംസ്ഥാനവും BJP യുടെ  സിരാ കേന്ദ്രവുമായ ഉത്തര്‍ പ്രദേശിലേയ്ക്കാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യം  ആവേശത്തോടെ ഉറ്റുനോക്കുന്ന "തിരഞ്ഞെടുപ്പ് യുദ്ധ"ത്തില്‍  ഏറ്റവും  ആവേശകരമായ പോരാട്ടം നടക്കുക ഉത്തര്‍ പ്രദേശിലാണ്. 


പല കാരണങ്ങള്‍ക്കൊണ്ടും ഉത്തര്‍ പ്രദേശ്‌ നിര്‍ണ്ണായകമാണ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം,  ഏറ്റവും കൂടുതല്‍  നിയോജകമണ്ഡലങ്ങള്‍, ഏറ്റവും കൂടുതല്‍ രാജ്യ സഭ, ലോകസഭ അംഗങ്ങള്‍ ഈ സംസ്ഥാനത്താണ്. അതുകൂടാതെ, ഭരണകക്ഷിയായ BJP യ്ക്ക് ഏറ്റവുമധികം ജന പിന്തുണയുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്.   ജാതി, മതം, വര്‍ണ്ണം, വര്‍ഗ്ഗം എല്ലാം ഇവിടെ ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവും എന്നതാണ് വസ്തുത.


സംസ്ഥാനത്ത് ഇക്കുറി പോരാട്ടം  ആവേശകരമാണ്.  ഭരണകക്ഷിയായ BJP യും  മുന്‍ ഭരണകക്ഷിയായ SP യും തമ്മിലാണ് പ്രധാന മത്സരം നടക്കുക.  ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച്  SP - BJP ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉത്തര്‍ പ്രദേശില്‍ നടക്കുക.   


Also Read: Zee News Opinion Poll: ഉത്തർപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് സർവ്വേ; 245-267 സീറ്റുകൾ വരെ നേടിയേക്കും


ഉത്തര്‍ പ്രദേശ്  തിരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ മണ്ഡലം കൂടുതല്‍ ആവേശത്തിലേയ്ക് നീങ്ങുകയാണ്.  നിയമസഭ തിരഞ്ഞെടുപ്പില്‍  മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂർ സദർ സീറ്റിൽ മത്സരിക്കാന്‍ ശക്തനായ ഒരു പോരാളി കൂടി എത്തി. യോഗിയ്ക്കെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രംഗത്തിറങ്ങും. വ്യാഴാഴ്ചയാണ്  ആസാദ് സമാജ് പാർട്ടി ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.


Also Read: Uttar Pradesh Assembly Election 2022: സഖ്യം തയ്യാര്‍, BJPയ്ക്കൊപ്പം അപ്നാ ദളും നിഷാദ് പാർട്ടിയും തിരഞ്ഞെടുപ്പിനെ നേരിടും


1971ൽ പരാജയപ്പെട്ട ത്രിഭുവൻ നാരായൺ സി൦ഗിനുശേഷം  മുഖ്യമന്ത്രിയായി ഈ ജില്ലയിൽ നിന്ന് മത്സരിക്കുന്ന രണ്ടാമത്തെ നേതാവായിരിക്കും മുഖ്യമന്ത്രി യോഗി. ഗോരഖ്പൂർ ആണ് മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ സ്വദേശം. 1998 മുതൽ 2017ൽ മുഖ്യമന്ത്രിയാകുന്നതുവരെ ഇദ്ദേഹം ഗോരഖ്പൂർ ലോക്‌സഭാ സീറ്റിൽ നിന്നുള്ള എംപിയായിരുന്നു.


Also Read: Uttar Pradesh Assembly Election 2022: ബിജെപിയുടെ സ്റ്റാര്‍ പ്രചാരക പട്ടികയിൽ നിന്ന് "അമ്മയും മകനും" പുറത്ത്


ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 നും മാർച്ച് 7 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായി നടക്കും . വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.