Uttar Pradesh Assembly Election 2022: ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ആവേശകരമായ പോരാട്ടത്തിലേയ്ക്ക് നീങ്ങുകയാണ്. ജനപ്രിയ നേതാക്കളെ അടര്‍ത്തിയും സഖ്യം ചേര്‍ന്നും തങ്ങളുടെ വോട്ട് ബാങ്ക് ശക്തമാക്കാനുള്ള ശ്രമത്തിലാണ് പ്രധാന പാര്‍ട്ടികള്‍.
സംസ്ഥാനത്ത് ഇക്കുറി ശക്തമായ പോരാട്ടമാണ് നടക്കുന്നത്. പ്രധാന പോരാട്ടം ഭരണകക്ഷിയായ BJP യും മുന്‍ ഭരണകക്ഷിയായ SP യും തമ്മിലാണ് എന്നാണ് ഇതുവരെയുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്. ഇതുവരെയുള്ള വിലയിരുത്തലുകള്‍ അനുസരിച്ച് ഇരു പാര്‍ട്ടികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉത്തര്‍ പ്രദേശില്‍ നടക്കുക.
ഇതിനിടെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചെറു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്ന തിരക്കിലാണ് BJP. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന നിര്‍ണ്ണായക യോഗത്തില്‍ പ്രധാന തീരുമാനങ്ങള്‍ പാര്‍ട്ടി നേതൃത്വം കൈകൊണ്ടു.
വരുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ ബിജെപിയും അപ്നാദളും നിഷാദ് പാർട്ടിയും സഖ്യം ചേര്‍ന്ന് മത്സരിക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ പ്രഖ്യാപിച്ചു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, അനുരാഗ് താക്കൂർ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ, മറ്റ് നേതാക്കൾ എന്നിവരുമായി ഡൽഹിയിൽ നടന്ന ബിജെപി സിഇസി യോഗത്തിന് ശേഷമാണ് തീരുമാനം.
ഉത്തർപ്രദേശിലെ 403 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 നും മാർച്ച് 7 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായി നടക്കും . വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...