ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് വോട്ടിങിനോട് (UP ELection 2022) അടുക്കുമ്പോൾ ബിജെപി (BJP) തന്നെ വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് സീ ന്യൂസിന്റെ ഒപ്പീനിയൻ പോൾ (Zee News Opinion Poll). ബിജെപി സഖ്യം 245-267 വരെ സീറ്റുകൾ നേടുമെന്നാണ് ഒപ്പീനിയൻ സർവേ സൂചിപ്പിക്കുന്നത്. അതേസമയം എസ്പി സഖ്യം 125-148 സീറ്റുകൾ നേടും.
മായാവതിയുടെ ബിഎസ്പി 5 മുതൽ 9 സീറ്റുകൾ വരെ നേടിയേക്കും. കോൺഗ്രസിന് മൂന്ന് മുതൽ 7 സീറ്റുകൾ മാത്രമായിരിക്കും നേടുകയെന്നും സർവേ കണ്ടെത്തി. മറ്റുള്ളവർക്ക് ലഭിക്കുക 2 മുതൽ 6 സീറ്റുകൾ വരെ ആയിരിക്കും.
ആകെ വോട്ടുകളുടെ 41 ശതമാനം ബിജെപി വീണ്ടും നേടും. അതേസമയം സമാജ്വാദി പാർട്ടി 34 ശതമാനം വോട്ടുകളും നേടിയേക്കുമെന്നാണ് സർവേ പറയുന്നത്. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിക്ക് 10 ശതമാനം വോട്ടുകല്ലായിരിക്കും നേടാൻ കഴിയുകയെന്ന് സർവേ സൂചിപ്പിക്കുന്നു. കോൺഗ്രസ് പാർട്ടിക്ക് 6 ശതമാനം വോട്ട് ശതമാനം മാത്രമാണ് നേടാൻ സാധ്യത.
സീ ന്യൂസ് അഭിപ്രായ സർവേ അനുസരിച്ച് മുഖ്യമന്ത്രിയായി വീണ്ടും ബിജെപിയുടെ യോഗി ആദിത്യനാഥ് എത്തും. 47 ശതമാനം പേർക്കും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി എത്തുമെന്നാണ് അഭിപ്രായപ്പെടുന്നത്. അഖിലേഷ് യാദവാണ് രണ്ടാം സ്ഥാനത്ത്. മായാവതി മൂന്നാം സ്ഥാനത്തെത്തിയപ്പോൾ പ്രിയങ്ക ഗാന്ധി വളരെ പിന്നിലാണ്.
യുപിയിൽ സ്ത്രീകളുടെ ക്ഷേമത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് പ്രിയങ്ക ഗാന്ധി ഊന്നൽ നൽകിയത്. എന്നാൽ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം, യുപിയുടെ മുഖ്യമന്ത്രിയായി പ്രിയങ്ക ഗാന്ധി വരണമെന്ന അഭിപ്രായം 4-5 ശതമാനത്തിൽ കൂടുതൽ രേഖപ്പെടുത്തിയിട്ടില്ല.
ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ എക്കാലത്തെയും വലിയ അഭിപ്രായ വോട്ടെടുപ്പ് സർവേ സീ ന്യൂസ് നിങ്ങളിലേക്കെത്തിക്കുകയാണ്. വളരെ വിപുലമായ സർവേ നടത്തിയാണ് സീ ന്യൂസ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...