ലണ്ടന്‍: കോടികളുടെ ബാങ്ക് വായ്പ എടുത്തശേഷം ഇന്ത്യയില്‍ നിന്ന് കടന്ന വിജയ് മല്യ രാജ്യം വിടും മുന്‍പ് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.


COMMERCIAL BREAK
SCROLL TO CONTINUE READING

മുതിര്‍ന്ന ബിജെപി നേതാക്കളുമായാണ് മല്യ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് വ്യക്തമാക്കിയ രാഹുല്‍, അവരുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. രേഖകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും അദ്ദേഹം മറുപടി നല്‍കി.


ലണ്ടനില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള സെഷനിലാണ് രാഹുല്‍ ഇത്തരമൊരാരോപണം ഉന്നയിച്ചത്.


കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വിജയ്‌ മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി തുടങ്ങിയവരോട് ഉദാര സമീപനമാണ് പ്രധാനമന്ത്രി പുലര്‍ത്തിയതെന്നും വിവാദ വ്യവസായികള്‍ക്ക് രാജ്യം വിടാന്‍ അവസരമൊരുക്കിയത് മോദിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


നീരവ് മോദിയുമായും മെഹുല്‍ ചോക്‌സിയുമായും പ്രധാനമന്ത്രിയ്ക്ക് അടുത്ത ബന്ധമാണുള്ളതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.