Viral Video: മുതലയെ ആക്രമിക്കുന്ന ജാഗ്വാർ.. വിഡീയോ കണ്ടാൽ ഞെട്ടും..!
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വെള്ളത്തിൽ ഒരു ജാഗ്വാറും മുതലയും തമ്മിലുള്ള മുട്ടൻ അടി.
Viral Video: വന്യമൃഗങ്ങളുടെ വീഡിയോകൾ (Viral Video) സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗം സൃഷ്ടിക്കാറുണ്ട്. അതിൽ കൂടുതലും സിംഹം, ചീറ്റ, പുള്ളിപ്പുലി, ജാഗ്വാർ എന്നിവരുടെ അപകടകരമായ ആക്രമണമാണ് വൈറലാകുന്നത്.
Also Read: Viral Video: രണ്ട് രാജവെമ്പാലകൾ നേർക്കുനേർ..! എന്ത് സംഭവിക്കും? വീഡിയോ കാണാം
വ്യത്യസ്തമായ വേട്ടയാടൽ ശൈലി കൊണ്ട് പേരുകേട്ടതാണ് ജാഗ്വാർ. സിംഹത്തിനും കടുവയ്ക്കും ശേഷം പൂച്ച കുടുംബത്തിലെ ഏറ്റവും വലുതും അപകടകാരിയുമായ മൂന്നാമത്തെ മൃഗമാണ് ജാഗ്വാർ. ഇതിന്റെ വീഡിയോപോലും വളരെ അപൂർവ്വമായി മാത്രമേ കാണാറുള്ളൂ. പക്ഷെ എപ്പോഴെങ്കിലും ഇതിന്റെ വീഡിയോ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ഞൊടിയിടയിൽ ഹിറ്റ് ആകുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ വെള്ളത്തിലിറങ്ങി മുതലയെ ആക്രമിച്ച് ഇരയാക്കുന്ന ജാഗ്വാറിന്റെ ഏറ്റവും പുതിയ വീഡിയോ (Viral Video) സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Also Read: Viral Video: തേങ്ങ പൊളിക്കാൻ സഹായിക്കുന്ന നായ..! കേരളത്തിൽ നിന്നുള്ള വീഡിയോ വൈറലാകുന്നു
വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും ജാഗ്വാർ വെള്ളത്തിൽ ഇറങ്ങി മുതലയെ ആക്രമിക്കുന്നത്. ഇരുവരും തമ്മിൽ കിടിലം പോരാട്ടമാണ് വെള്ളത്തിൽ നടന്നത്. ഒടുവിൽ മുതലയെ കീഴടക്കുകയും ചെയ്തു. ശേഷം ജാഗ്വാർ മുതലയെ വെള്ളത്തിൽ നിന്ന് വലിച്ചെടുക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ കാണാം...
വൈൽഡ് അനിമൽസുമായി ബന്ധപ്പെട്ട ഈ വീഡിയോ wild_animals_creation എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ജാഗ്വാറിനെ കുറിച്ച് പറയുകയാണെങ്കിൽ ജാഗ്വാർ കാഴ്ചയിൽ പുള്ളിപ്പുലിയേക്കാൾ വലുതും കടുവയുടെ സ്വഭാവ സവിശേഷതകൾ പുലർത്തുകയും ചെയ്യുന്ന ഒരു ജീവിയാണ്. ജലസാന്നിധ്യമുള്ള ഇടതിങ്ങിയ കാടുകളിലാണു പ്രധാനമായും ഇവയെ കണ്ടുവരുന്നത്. പൊതുവെ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ജാഗ്വാർ കടുവയെപ്പോലെ നീന്താനും ഇഷ്ടപ്പെടുന്നു.
Also Read: Viral Video: ഇതെന്താ പ്രീ-വെഡിങ് ഷൂട്ടോ..? മൂർഖന്മാർ മുഖാമുഖം..!
'ഒറ്റ കുതിച്ചുചാട്ടം കൊണ്ട് കൊല്ലുന്നവൻ' എന്നർത്ഥം വരുന്ന "യാഗ്വാർ" എന്ന തദ്ദേശിയമായ പദത്തിൽ നിന്നാണ് ജാഗ്വാർ എന്ന പദം ഉണ്ടായത്. ഇരയെ കഴുത്തിൽ കടിച്ച് കൊലപ്പെടുത്തുന്ന മാംസഭുക്കുകളുടെ സ്വാഭാവിക ശൈലിയിൽ നിന്നും വിപരീതമായി തൻ്റെ ശക്തമായ പല്ലുകൾ ഉപയോഗിച്ച് തലയോട്ടി തകർത്താണ് ഇവ ഇരകളെ കൊല്ലുന്നത്.
Also Read: Viral Video: പക്ഷിക്കൂട് ആക്രമിക്കാൻ ശ്രമിച്ച പാമ്പിന് കിട്ടി മുട്ടൻ പണി..!
വേഗത്തിൽ ഓടുന്നതിനുള്ള കഴിവ് ജാഗ്വാറിനുണ്ടെങ്കിലും ഇരപിടിക്കാൻ സാധാരണയായി ഈ കഴിവ് ഇവ ഉപയോഗിക്കാറില്ല. ചീറ്റയേയൊ സിംഹത്തേയൊ പോലെ ഇരകളെ പിൻതുടർന്ന് പിടിക്കുന്നതിനേക്കാൾ പതിയിരുന്ന് ആക്രമിച്ച് കീഴ്പ്പെടുത്തുന്നതാണ് ജാഗ്വാറിൻ്റെ രീതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...